ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈനികര്‍ നല്‍കിയ ജീവത്യാഗം വെറുതെയാവില്ലെന്ന്‍  ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തി  പ്രധാനമന്ത്രി നരേന്ദ്രമോദി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു, പക്ഷേ പ്രകോപിപ്പിക്കുമ്പോള്‍ അത് ഏത് സാഹചര്യമായാലും ഉചിതമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യക്ക് കഴിയുമെന്നും  പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന്‍റെ  ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ കടപ്പെട്ടിരിക്കുന്നതായും ഇന്ത്യയുടെ സൈനിക  ശക്തിയില്‍ ആര്‍ക്കും സംശയം വേണ്ട എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.



 
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നടത്തിയ വീഡിയോ കോൺഫറൻസിംഗിലാണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്.  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍, 15 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍  തുടങ്ങിയവര്‍  വീഡിയോ കോൺഫറൻസിംഗില്‍  പങ്കെടുത്തിരുന്നു.