Indian Army: ഇന്ത്യൻ ആർമി വാങ്ങുന്നു 1470 സ്കോർപിയോകൾ; ഇനി കളി മാറും
Indian Army New Scorpio: മഹീന്ദ്ര സ്‌കോർപിയോയുടെ 4 വീൽ ഡ്രൈവ് പതിപ്പാണ് സൈന്യത്തിനായി നിർമിക്കുന്നത്
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നാണ് സ്കോർപിയോ. ഇനി ഇന്ത്യൻ സൈന്യവും സ്കോർപിയോയിൽ സഞ്ചരിക്കും.
സ്‌കോർപിയോയുടെ 1470 യൂണിറ്റുകൾക്കാണ് സൈന്യം മഹീന്ദ്രയ്‌ക്ക് ഓർഡർ നൽകിയത്. കമ്പനിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് മഹീന്ദ്ര ഇക്കാര്യം അറിയിച്ചത്. സ്കോർപിയോയുടെ ക്ലാസ് മോഡലിനുള്ള ഓർഡർ സൈന്യത്തിൽ നിന്ന് ലഭിച്ചതായി കമ്പനിയുടെ ട്വീറ്റിൽ പറയുന്നു.
മഹീന്ദ്ര സ്‌കോർപിയോയുടെ 4 വീൽ ഡ്രൈവ് പതിപ്പാണ് സൈന്യത്തിനായി നിർമിക്കുന്നത്. ചില മാറ്റങ്ങളും ഇതിന് ഉണ്ടാകും. വാഹനത്തിൻറെ പെയിന്റ് കോമ്പിനേഷനും ഇതിൽ അൽപ്പം വ്യത്യസ്തമായിരിക്കും. ഇതോടൊപ്പം പാനലുകളിലും ചില മാറ്റങ്ങൾ വരുത്തും വാഹനം കൂടുതൽ ശക്തമാക്കും.
സ്കോർപിയോയുടെ ഇന്റീരിയറിൽ ഗ്രേ, ബ്ലാക്ക് നിറങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഒപ്പം, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, കാലാവസ്ഥാ നിയന്ത്രണം തുടങ്ങി നിരവധി ഫീച്ചറുകളും സ്കോർപിയോക്ക് നൽകിയിട്ടുണ്ട്. ഇതോടൊപ്പം സൈന്യത്തിന് മാത്രമായി ചില അധിക ഫീച്ചറുകളും വാഹനത്തിൽ ഒരുക്കുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. എന്നാൽ എന്തൊക്കെ ഫീച്ചറുകളാണ് സ്കോർപിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...