ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ (Arunachal Pradesh) തവാങില്‍ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് (Line Of Control) സമീപം ചൈനീസ് സൈന്യത്തിന്റെ (Chinese Troops) കടന്നുകയറ്റം ഇന്ത്യ (India) തടഞ്ഞതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ സംഘര്‍ഷമുണ്ടായതായും (Faceoff) റിപ്പോർട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ആഴ്‌ച പതിവ് പരേഡ് നടത്തുന്നതിനിടെയാണ് ഇരു സൈന്യങ്ങളും മുഖാമുഖം വന്നത്. 200ഓളം ചൈനീസ് സൈനികരെ ഇന്ത്യ തടഞ്ഞുവെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. സംഭവത്തിൽ ഇന്ത്യൻ സൈനികർക്ക് പരിക്കില്ല എന്നാണ് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.


Also Read: India China border issue: സാഹചര്യം അതീവ ഗുരുതരം , രാഷട്രീയ നേതൃത്വങ്ങള്‍ തമ്മില്‍ ചര്‍ച്ച അനിവാര്യ൦; വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍


നിലവിലുള്ള ഉടമ്പടികള്‍ പ്രകാരം പ്രാദേശിക കമാന്‍ഡര്‍മാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് മണിക്കൂറുകളോളം നീണ്ട സംഘര്‍ഷ സാഹചര്യം ശാന്തമായത്. 3,488 കിലോമീറ്റര്‍ നീളത്തിലുള്ള യഥാര്‍ഥ നിയന്ത്രണ രേഖയിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഇന്ത്യ-ചൈന അതിർത്തി ഔപചാരികമായി വേർതിരിച്ചിട്ടില്ലാത്തതിനാൽ യഥാര്‍ഥ നിയന്ത്രണ രേഖ സംബന്ധിച്ച് ഇരു രാജ്യങ്ങൾക്കുമിടയിൽ അഭിപ്രായ ഭിന്നതയുണ്ട്.


Also Read: India-China Border Issue: കിഴക്കൻ ലഡാക്കിൽ നിർണായക നീക്കം, സൈനികരെ പിൻവലിച്ച് ഇന്ത്യയും ചൈനയും


ഇതാദ്യമായല്ല നിയന്ത്രണ രേഖ മറി കടക്കാന്‍ ചൈന ശ്രമിക്കുന്നത്. പലപ്പോഴും പ്രകോപനമുണ്ടാക്കാന്‍ ചൈനീസ് സൈന്യം ശ്രമിച്ചിരുന്നു. ഗാല്‍വന്‍ താഴ്വരിലുണ്ടായ ഏറ്റുമുട്ടലില്‍ ചൈനീസ് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. നിരവധി ഇന്ത്യന്‍ സൈനികരും വീരമൃത്യുവരിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.