Indian Coast Guard Recruitment 2021: ഇന്ത്യൻ കോസ്റ്റ് ഗാർഡില്‍ 322 ഒഴിവുകള്‍, 10, 12 പാസായവര്‍ക്ക് അപേക്ഷിക്കാം
സര്‍ക്കാര്‍ ജോലിയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത, ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ബമ്പര്‍ ഒഴിവുകള്‍, 10, 12 പാസായവര്‍ക്ക് അപേക്ഷിക്കാം.
Indian Coast Guard Recruitment 2021: സര്‍ക്കാര്‍ ജോലിയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത, ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ബമ്പര്‍ ഒഴിവുകള്‍, 10, 12 പാസായവര്‍ക്ക് അപേക്ഷിക്കാം.
ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകൾ പുറത്തിറക്കി. ഈ തസ്തികകളിലേക്കുള്ള അപേക്ഷയുടെ നടപടിക്രമം എപ്പോൾ ആരംഭിക്കും, എപ്പോള്‍, എവിടെ, എങ്ങനെ അപേക്ഷിക്കണം, തിരഞ്ഞെടുപ്പ് പ്രക്രിയ എന്താണ്, അറിയാം കൂടുതല്‍ വിവരങ്ങള്‍.
ഇന്ത്യൻ കോസ്റ്റ് ഗാർഡ് 322 ഒഴിവുകളിലേയ്ക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിയ്ക്കുന്നത്. 322 സെയിലർ / മെക്കാനിക്കൽ തസ്തികകളിലാണ് ഒഴിവുകള്‍. ഈ റിക്രൂട്ട്‌മെന്‍ പ്രക്രിയയില്‍ പുരുഷ ഉദ്യോഗാർത്ഥികള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ.
അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി (Indian Coast Guard Recruitment 2021, Time perod for submission of application)
ഈ ഒഴിവുകളിലേക്ക് 2022 ജനുവരി 4 മുതൽ അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി 2022 ജനുവരി 14 ആണ്.
ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് joinindiancoastguard.gov.in എന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം. വെബ്‌സൈറ്റിൽ നിന്നും ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും.
ഒഴിവുകൾ (Indian Coast Guard Recruitment 2021, vacancies)
നാവിക് (ജനറൽ ഡ്യൂട്ടി)- 260 ഒഴിവുകൾ
നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്)- 35 ഒഴിവുകൾ
യാന്ത്രിക് (മെക്കാനിക്കൽ)- 13 ഒഴിവുകൾ
യാന്ത്രിക് (ഇലക്ട്രിക്കൽ)- 9 ഒഴിവുകൾ
യാന്ത്രിക് (ഇലക്ട്രോണിക്സ്)- 5 ഒഴിവുകൾ
എന്നിങ്ങനെ ആകെ 322 ഒഴിവുകളുണ്ട്.
യോഗ്യത (Indian Coast Guard Recruitment 2021, qualification)
നാവിക് (ജനറൽ ഡ്യൂട്ടി)- കണക്ക്, ഫിസിക്സ് എന്നീ വിഷയങ്ങൾ പഠിച്ച് പന്ത്രണ്ടാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.
നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്)- പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാൻ അവസരമുണ്ട്.
യാന്ത്രിക്- പത്താം ക്ലാസ് ജയവും ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ്/ ടെലികമ്മ്യൂണിക്കേഷൻ (റോഡിയോ/ പവർ) എന്നീ ട്രേഡുകളിലുള്ള മൂന്ന് അല്ലെങ്കിൽ നാല് വർഷം ദൈർഘ്യമുള്ള എഞ്ചിനീയറിങ് ഡിപ്ലോമയുമാണ് അപേക്ഷിക്കാനുള്ള യോഗ്യത.
അതല്ലെങ്കിൽ പത്താം ക്ലാസ്/ പന്ത്രണ്ടാം ക്ലാസ് ജയവും ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ്/ ടെലികമ്മ്യൂണിക്കേഷൻ (റേഡിയോ/ പവർ) എന്നീ ട്രേഡുകളിലുള്ള രണ്ടു വർഷം അല്ലെങ്കിൽ മൂന്നു വർഷം ദൈർഘ്യമുള്ള എഞ്ചിനീയറിങ് ഡിപ്ലോമയുണ്ടായിരിക്കണം.
പ്രായപരിധി (Indian Coast Guard Recruitment 2021, Age limit)
18 വയസിനും 22 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷാ ഫീസ് (Indian Coast Guard Recruitment 2021, Application Fees)
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക്, യാന്ത്രിക് തസ്തികകളിലേക്കുള്ള അപേക്ഷാ ഫീസ് 250 രൂപയാണ്. നെറ്റ് ബാങ്കിംഗ് വഴിയോ വിസ/ മാസ്റ്റർ/ മാസ്ട്രോ/ റൂപെ/ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ്/ യു.പി.ഐ എന്നീ രീതികളിൽ പണം ഓൺലൈനായി അടയ്ക്കാം. പട്ടിക ജാതി, പട്ടിക വർഗ വിഭാഗക്കാർക്ക് ഫീസില്ല.
തിരഞ്ഞെടുപ്പ് പ്രക്രിയ (Indian Coast Guard Recruitment 2021, Selection procedure)
ആദ്യ ഘട്ട പരീക്ഷ 2022 മാർച്ച് മധ്യത്തിലോ അവസാനത്തിലോ നടക്കും. എന്നാൽ, അതിന്‍റെ തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആദ്യ ഘട്ടം വിജയിക്കുന്ന ഉദ്യോഗാർത്ഥികൾ രണ്ടും മൂന്നും ഘട്ട പരീക്ഷയിൽ ഹാജരാകണം.
അഡ്മിറ്റ് കാർഡ്: പരീക്ഷ നടത്തുന്നതിന് രണ്ടോ മൂന്നോ ദിവസം മുമ്പ് അഡ്മിറ്റ് കാർഡ് നൽകും.
ശമ്പളം (Indian Coast Guard Recruitment 2021, salary)
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 6200 മുതൽ 21700 വരെ ഡിയർനസ് അലവൻസും മറ്റ് അലവൻസുകളും ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...