കരയിൽ ജീവിക്കുന്നവയിൽ ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നാണ് മൂർഖൻ എന്നത് നിങ്ങള്‍ക്ക് ഏവര്‍ക്കും അറിയാവുന്നതാണല്ലോ. ഏഷ്യൻ-ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് ഇവയെ കണ്ട് വരുന്നത്. ഇവയ്ക്ക് വളരെ വലിയ വിഷപല്ലുകൾ ആണ് ഉള്ളത്. അതുകൊണ്ടുതന്നെ വളരെ ആഴത്തിൽ മുറിവേൽപ്പിക്കാനും സാധിക്കും. മാത്രവുമല്ല ഇവ ഒരു ജീവി മരിക്കാൻ ആവശ്യമായ വിഷത്തിന്‍റെ അളവിനേക്കാൾ പത്തിരട്ടിയാണ് കടിക്കുമ്പോൾ ശരീരത്തിൽ ഏൽപ്പിക്കാറുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശക്തമായ വിഷവീര്യമുള്ള പാമ്പാണ്‌ മൂർ‌ഖൻ. മൂർ‌ഖന്‍റെ മുട്ട വിരിഞ്ഞു പുറത്തു വരുന്ന കുഞ്ഞുങ്ങൾക്കു പോലും മാരകമായ വിഷമുണ്ട്. കൊത്താനും മിടുക്കനാണ്‌. ഇങ്ങനെയുള്ള മൂര്‍ഖന്‍ സവാള വിഴുങ്ങി എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. എന്നാല്‍ വിശ്വസിച്ചേ മതിയാകൂ. 


ചെറു ജീവികളെയും ഉരഗങ്ങളെയുമൊക്കെ ഭക്ഷിച്ച് ജീവിക്കുന്ന മൂര്‍ഖന്‍ സവാള വിഴുങ്ങുന്നതിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. അതും ഒന്നും രണ്ടും സവാളയല്ല 11 സവാളകളാണ് മൂര്‍ഖന്‍റെ വായില്‍ നിന്ന് പുറത്തുവന്നത്. സംഭവം നടന്നിരിക്കുന്നത് ഒഡീഷയിലെ ഒരു ഗ്രാമത്തിലാണ്. 


ഒഡീഷയിലെ ചെണ്ടിപ്പഡ ഗ്രാമത്തിലുള്ള ശുശാന്ദ് ബഹ്‌റയുടെ വീട്ടില്‍നിന്നുമാണ് സവാള വിഴുങ്ങിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പാമ്പിനെ പിടിക്കുന്ന വിദഗ്ധ സംഘം എത്തിയാണ് വീടിനുള്ളില്‍ നിന്നും പാമ്പിനെ പിടികൂടിയത്. 


പാമ്പിന്‍റെ വാലില്‍ പിടിച്ചു തൂക്കിയെടുത്തപ്പോഴാണ് ഒന്നിനു പിറകേ ഒന്നൊന്നായി 11 സവാളകള്‍ പാമ്പ് ഛര്‍ദ്ദിച്ചത്. വിശപ്പ് സഹിക്കാനാവാതെയാണ് പാമ്പ് സവാള വിഴുങ്ങിയതെന്നാണ് കരുതുന്നത്. പിടികൂടിയ പാമ്പിനെ പിന്നീട് വനത്തിനുള്ളിലേക്ക് തുറന്നുവിട്ടു. എന്തായാലും ഗതികെട്ടാല്‍ പുലി പുല്ലും തിന്നും എന്ന് കേട്ടിട്ടുണ്ടെങ്കിലും, മൂര്‍ഖന്‍ സവാള തിന്നുന്നത് ആദ്യമായിട്ടാണ് കാണുന്നത്.


വീഡിയോ കാണാം: