ന്യൂ ഡൽഹി : ഇന്ത്യയിലെ മിക്ക ചരിത്രകാരന്മാരും മുഗളന്മാർക്കാണ് പ്രാധാന്യം നൽകിയതെന്നും പാണ്ഡ്യ, ചോള, മൗര്യ, ഗുപ്തന്മാർ തുടങ്ങിയ സാമ്രജ്യങ്ങളുടെ സ്തുത്യർഹമായ ഭരണങ്ങളെ അവഗണിച്ചുയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാറാണ : ശാസ്ത്ര വർഷ കാ ധർമാ എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് ആഭ്യന്തര മന്ത്രി ഇന്ത്യയുടെ ചരിത്ര ലേഖകന്മാരെക്കുറിച്ച് തുറന്നടിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിലെ മിക്ക ചരിത്രകാരന്മാർ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചത് മുഗളന്മാരിലേക്കായിരുന്നുയെന്നും അവർ കൂടുതൽ എഴുതിയത് അവരെ കുറിച്ച് മാത്രമാണ്. 800 വർഷം ഭരിച്ച പാണ്ഡ്യ സാമ്രജ്യത്തെയും 600 വർഷത്തോളം ഭരിച്ച പല്ലവ, ചോളാ സാമ്രജ്യങ്ങളെയും കുറിച്ച് ചരിത്ര രേഖകളിൽ കൃത്യമായി ഉൾപ്പെടുത്തുന്നത് അവർ അവഗണിച്ചുയെന്ന് അമിത് ഷാ പറഞ്ഞു. 


ALSO READ : Home Ministry Recruitment 2022: ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ഒഴിവുകൾ, വിശദാംശങ്ങൾ ഇങ്ങനെ


അഫ്ഗാനിസ്ഥാൻ മുതൽ ലങ്ക വരെ നീണ്ട് കിടന്ന മഹാരാജ്യം രാജ്യം മൗര്യന്മാർ ഭരിച്ചത് 550 വർഷമാണ്. ഏകീകൃത ഇന്ത്യ എന്ന ആശയം മുന്നോട്ട് വച്ച ഗുപ്തന്മാർ ഇവിടം ഭരിച്ചത് 400 വർഷമാണ് എന്നാൽ ഇവരെ കുറിച്ച് മിക്ക ചരിത്ര പുസ്തകങ്ങളിൽ ഇല്ലയെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. 


ഒരു സംഭവം നടന്നതിന്റെ ഫലത്തെ അടിസ്ഥാനമാക്കിയാണ് ചരിത്രം എഴുതപ്പെടുന്നത് അല്ലാതെ ജയവും പരാജയവും കണക്കാക്കിയല്ല. സർക്കാരിന്റെയും പുസ്തകങ്ങളുടെയും അടിസ്ഥാനത്തിൽ അല്ല ചരിത്രം സൃഷ്ടിക്കപ്പെടുന്നതെന്നും സത്യമുണ്ടാകുന്നത്  സംഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അമിത് ഷാ പറഞ്ഞു. സത്യം എഴുതുന്നത് ഒരു വിലക്കിട്ടില്ല. ഇപ്പോൾ നമ്മൾ സ്വതന്ത്രരാണ് നമ്മുക്ക് നമ്മുടെ തന്നെ ചരിത്രം രചിക്കാം അമിത് ഷാ കൂട്ടിച്ചേർത്തു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.