Home Ministry Recruitment 2022: ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ഒഴിവുകൾ, വിശദാംശങ്ങൾ ഇങ്ങനെ

 ഉദ്യോഗാർത്ഥികൾ തപാൽ മുഖേനയോ ഇമെയിൽ വഴിയോ അപേക്ഷ അയക്കാം. ജൂൺ 24 ആണ് അവസാന തീയ്യതി

Written by - Zee Malayalam News Desk | Last Updated : Jun 10, 2022, 01:42 PM IST
  • അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്
  • 3 ബ്രാഞ്ച് ഓഫീസുകളിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം
  • 60 ശതമാനം മാർക്കോടെയുള്ള 12-ാ ക്ലാസ് ജയം
Home Ministry Recruitment 2022: ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ഒഴിവുകൾ, വിശദാംശങ്ങൾ ഇങ്ങനെ

Home Ministry Recruitment 2022: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോ ഓഫീസർ, ചീഫ് സൂപ്പർവൈസർ, അഡ്മിൻ ഓഫീസർ എന്നീ തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെൻറ്. ഡൽഹി ഉൾപ്പെടെ മുംബൈ, കൊൽക്കത്ത, ലഖ്‌നൗ എന്നീ 3 ബ്രാഞ്ച് ഓഫീസുകളിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാർത്ഥികൾ തപാൽ മുഖേനയോ ഇമെയിൽ വഴിയോ അപേക്ഷ അയക്കാം. ജൂൺ 24 ആണ് അവസാന തീയ്യതി. 42 ഒഴിവുകളാണുള്ളത്.

ഒഴിവുകളുടെ വിശദാംശങ്ങൾ

ലോ ഓഫീസർ ഗ്രേഡ് I- 02
ലോ ഓഫീസർ ഗ്രേഡ് II- 02
അഡ്മിൻ ഓഫീസർ- 02
ചീഫ് സൂപ്പർവൈസർ- 03
സൂപ്പർവൈസർ- 08
സർവേയർ- 26

ശമ്പളം ഇപ്രകാരം

ലോ ഓഫീസർ ഗ്രേഡ്-1-ന് പ്രതിമാസം 60,000 രൂപ, ലോ ഓഫീസർ ഗ്രേഡ്-2-ന് 35,000 രൂപ, അഡ്മിൻ ഓഫീസർക്ക് 45,000 രൂപ, ചീഫ് സൂപ്പർവൈസർ 60,000 രൂപ, സർവേയർ തസ്തികകളിൽ പ്രതിമാസം 25,000 രൂപയും ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത

ലോ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ലോ പ്രാക്ടീസിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. എംബിഎ/ബിബിഎ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് സൂപ്പർവൈസർ തസ്തികകളിലേക്ക് അപേക്ഷിക്കാം. 60 ശതമാനം മാർക്കോടെയുള്ള 12-ാ ക്ലാസ് ജയമാണ് സർവ്വേയർ തസ്തികയുടെ യോഗ്യത.

തിരഞ്ഞെടുപ്പ് 

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഉദ്യോഗാർഥികൾ
 CEPI, ഡൽഹി ഹെഡ് ഓഫീസ്, ഫസ്റ്റ് ഫ്ലോർ ഈസ്റ്റ് വിംഗ്, ശിവാജി സ്റ്റേഡിയം, കൊണാട്ട് പ്ലേസ്, ന്യൂഡൽഹി-10001 എന്ന വിലാസത്തിൽ  അപേക്ഷകൾ സമർപ്പിക്കാം.കൂടാതെ, cepi.del@mha.gov.in എന്ന ഇ-മെയിൽ വഴിയും അപേക്ഷ അയയ്ക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News