നാവികസേനയിൽ നിരവധി തസ്തികകളിലേക്ക് റിക്രൂട്ട്മെൻറിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഇന്ന് മെയ് 29 മുതൽ ഔദ്യോഗിക വെബ്‌സൈറ്റ് agiveernavy.cdac.in സന്ദർശിച്ച് സമർപ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 15 ആണ്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ വിജ്ഞാപനം വായിച്ച് അതിൽ നൽകിയിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ വായിച്ചതിനുശേഷം മാത്രം അപേക്ഷിക്കണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

യോഗ്യത


മാത്സ് + ഫിസിക്‌സ് പഠിച്ച് 12-ാം ക്ലാസ് ജയം ഒപ്പം ബയോളജി/ കെമിസ്ട്രി/ കമ്പ്യൂട്ടർ സയൻസ് എന്നിവ പ്ലസ്ടു തലത്തിൽ പഠിച്ചിരിക്കുകയും വേണം. സ്കൂൾ വിദ്യാഭ്യാസ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതും അംഗീകരിച്ചതുമായ ഒരു സ്ഥാപനത്തിൽ നിന്നുള്ളവരായിരിക്കണം. കൂടുതൽ വിശദാംശങ്ങൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് പരിശോധിക്കാവുന്നതാണ്.


അപേക്ഷകർ 2002 നവംബർ 1 നും 2006 ഏപ്രിൽ 30 നും ഇടയിൽ ജനിച്ചവരായിരിക്കണം. അപേക്ഷിച്ച ഉദ്യോഗാർത്ഥികളെ എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, രേഖകൾ പരിശോധിച്ച ശേഷം തിരഞ്ഞെടുക്കും. കൂടുതൽ വിശദാംശങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാം.


പരീക്ഷ


കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ നൂറിലധികം ചോദ്യങ്ങളുണ്ടാകുമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. അതിന് 1 മാർക്ക് നിശ്ചയിക്കും. പരീക്ഷയിൽ നെഗറ്റീവ് മാർക്കിംഗും ഉണ്ടാകും, അതായത് ഏതെങ്കിലും ചോദ്യത്തിന് തെറ്റായ ഉത്തരമെഴുതിയാൽ അവരുടെ 1/3 മാർക്ക് കുറയ്ക്കും. അപേക്ഷിക്കുന്നതിന്, ഉദ്യോഗാർത്ഥികൾ 500 രൂപ ഫീസ് അടയ്‌ക്കേണ്ടതാണ്. 


എങ്ങനെ അപേക്ഷിക്കാം


1. ആദ്യം www.agiveernavy.cdac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക


2. തുടർന്ന് ആപ്ലിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക


3. വ്യക്തിഗത വിശദാംശങ്ങൾ നൽകി ഐഡിയും പാസ്‌വേഡും സൃഷ്ടിക്കുക.


4. ഇതിന് ശേഷം നേവി ഫോം പൂരിപ്പിച്ച് രേഖകൾ അപ്ലോഡ് ചെയ്യുക.


5. 
ഫോം ഫീസ് പൂരിപ്പിച്ച് സമർപ്പിക്കുക ബട്ടണിൽ ക്ലിക്ക് ചെയ്യുക.


6. ഫോമിന്റെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ പക്കൽ സൂക്ഷിക്കുക


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.