മുംബൈ: ഇന്ത്യൻ നാവിക സേനയുടെ (Indian Navy) കരുത്ത് കൂട്ടി മറ്റൊരു അന്തർവാഹിനികൂടി സേനയുടെ ഭാ​ഗമായി. സ്‌കോർപീൻ ക്ലാസ്സിൽപ്പെട്ട നാലാമത്തെ അന്തർവാഹിനിയാണ് (Submarine) ഇന്ന് കമ്മീഷൻ ചെയ്തത്. മുംബൈ തുറമുഖത്ത് നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിംഗാണ് ഐഎൻഎസ് വേല (INS Vela) കമ്മീഷൻ ചെയ്തത്.



COMMERCIAL BREAK
SCROLL TO CONTINUE READING

1973ലെ അന്തർവാഹിനിയുടെ പുതിയ തലമുറ  അന്തർവാഹിനി അതേ പേരിലാണ് വീണ്ടും സമുദ്രസുരക്ഷയുടെ ഭാഗമായത്. അന്തർവാഹിനികളിൽ ഏറ്റവും പ്രഹരശേഷിയുള്ളതും വ്യത്യസ്ത സാഹചര്യങ്ങളിൽ പ്രവർത്തിക്കാനാകുമെന്നതുമാണ് വേലയുടെ പ്രത്യേകതയെന്ന് നേവി ചീഫ് അഡ്മിറൽ കരംബീർ സിംഗ് പറഞ്ഞു. ഇന്ത്യയുടെ സമുദ്രസുരക്ഷാ മേഖലയിലെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ പാകത്തിനാണ് വേലയുടെ രൂപകൽപ്പനയെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: INS Visakhapatnam | ഐഎൻഎസ് വിശാഖപട്ടണം രാജ്യത്തിന് സമർപ്പിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്


മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡാണ് 2019ൽ നിർമ്മാണം പൂർത്തിയാക്കിയ അന്തർവാഹിനി രണ്ടുവർഷത്തോളം നീണ്ട നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് നാവികസേനയ്‌ക്ക് കൈമാറിയത്.  കൽവാരി ക്ലാസ് അന്തർവാഹിനി പദ്ധതി-75ന്റെ ഭാഗമായാണ് ഐഎൻഎസ് വേല നിർമിച്ചത്. ആറ് അന്തർവാഹിനികളാണ് ഈ പദ്ധതി പ്രകാരം നിർമ്മിക്കുന്നത്. ഇതിൽ നാലാമത്തേതാണ് ഐഎൻസ് വേല.



നാവികസേനയ്‌ക്ക് ഇതേ വിഭാഗത്തിൽ കൽവരി, ഖണ്ഡേരി, കരൻജി എന്നീ അന്തർവാഹിനികളാണ് ഉള്ളത്. 1973 ആഗസ്റ്റ് 31നാണ് ഐഎൻഎസ് വേലയെന്ന ആദ്യ അന്തർവാഹിനി നാവികസേനയ്‌ക്കായി സമുദ്രത്തിലിറങ്ങിയത്. 37 വർഷത്തെ സേവനത്തിന് ശേഷമാണ് 2010 ജൂൺ 25ന് ആദ്യ ഐഎൻഎസ് വേല ഡികമ്മീഷൻ ചെയ്തത്.


ALSO READ: Manipur Terror Attack : മണിപ്പൂരിൽ അസം റൈഫിൾസിനെതിരെ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം PLA, MNPF എന്നീ സംഘടകൾ ഏറ്റെടുത്തു


ഒരാഴ്‌ചയ്‌ക്കുള്ളിൽ ഇന്ത്യൻ നാവികസേനയിലെ രണ്ടാമത്തെ പ്രധാന വിപുലീകരണമാണിത്. നവംബർ 21ന് നാവികസേന ഐഎൻഎസ് വിശാഖപട്ടണം എന്ന യുദ്ധക്കപ്പൽ കമ്മീഷൻ ചെയ്തിരുന്നു. ഐഎൻഎസ് വേല അന്തർവാഹിനിയുടെ വരവ് ഇന്ത്യൻ നാവിക സേനയുടെ പോരാട്ട ശേഷിക്ക് മൂർച്ചയും ശക്തിയും വർധിപ്പിക്കുമെന്ന് നാവികസേന അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.