മുംബൈ: ഐഎൻഎസ് വിശാഖപട്ടണം (INS Visakhapatnam) പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രാജ്യത്തിന് സമർപ്പിച്ചു. നാവികസേനയുടെ പ്രോജക്ട് 15 ബിയുടെ ആദ്യ യുദ്ധക്കപ്പലാണ് ഐഎൻഎസ് വിശാഖപട്ടണം. മുംബൈയിലെ നാവികസേന (Indian navy) ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഐഎൻഎസ് വിശാഖപട്ടണം കമ്മീഷൻ ചെയ്തത്.
Raksha Mantri Shri @rajnathsingh at the Commissioning Ceremony of #INSVisakhapatnam in Mumbai. pic.twitter.com/jGGcq05hQ9
— रक्षा मंत्री कार्यालय/ RMO India (@DefenceMinIndia) November 21, 2021
ഇന്ത്യയുടെ ആത്മനിർഭർ പദ്ധതിയുടെ വിജയമാണ് ഐഎൻഎസ് വിശാഖപട്ടണമെന്ന് രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഡിസ്ട്രോയർ വിഭാഗത്തിൽപ്പെട്ട കപ്പലാണ് ഐഎൻഎസ് വിശാഖപട്ടണം. 163 മീറ്റർ നീളവും 7000 ടൺ ഭാരമുള്ള കപ്പലിൽ ബ്രഹ്മോസ് അടക്കം അത്യാധുനിക മിസൈലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.
ALSO READ: INS Visakhapatnam | ഐഎൻഎസ് വിശാഖപട്ടണം നാളെ കമ്മീഷൻ ചെയ്യും
ഐഎൻഎസ് വിശാഖപട്ടണത്തിന് രണ്ട് ഹെലികോപ്റ്ററുകളെ വഹിക്കാനാകും. രാസ, ആണവ ആക്രമണം നടന്ന അന്തരീക്ഷത്തിലും ഐഎൻഎസ് വിശാഖപട്ടണം പ്രവർത്തിക്കും. നാവികസേനയുടെ ഡിസ്ട്രോയർ വിഭാഗത്തിൽപ്പെട്ട കപ്പലുകളിൽ ഏറ്റവും വലുതാണ് ഐഎൻഎസ് വിശാഖപട്ടണം.
ഓൺബോർഡ് മെഷിനറികൾ, വിവിധ ഓക്സിലറികൾ, ആയുധ സംവിധാനങ്ങൾ, സെൻസറുകൾ എന്നിവ മെച്ചപ്പെടുത്തിയിട്ടുണ്ട്. സൂപ്പർസോണിക് ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്കും ഉപരിതലത്തിൽ നിന്നും വായുവിലേക്കും മിസൈലുകൾ, ഇടത്തരം-ഹ്രസ്വദൂര തോക്കുകൾ, അന്തർവാഹിനി വിരുദ്ധ റോക്കറ്റുകൾ, നൂതന ഇലക്ട്രോണിക് യുദ്ധ, ആശയവിനിമയ സ്യൂട്ടുകൾ എന്നിവയുൾപ്പെടെ വിവിധതരം ആയുധങ്ങളും സെൻസറുകളും ഐഎൻഎസിനെ ഇന്ത്യയിലെ ഏറ്റവും വലിയ ഡിസ്ട്രോയർ കപ്പലുകളിൽ ഒന്നാക്കി മാറ്റുന്നു. പ്രോജക്ട്-75 വേലയുടെ നാലാമത്തെ അന്തർവാഹിനി നാല് ദിവസത്തിന് ശേഷം കമ്മീഷൻ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. നവംബർ 25 ന് നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ് അന്തർവാഹിനി കമ്മീഷൻ ചെയ്യുമെന്ന് നേവി വൈസ് ചീഫ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...