ഇന്ത്യൻ നേവിയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന യുവാക്കൾക്കായി ട്രേഡ്സ്മാൻ തസ്തികകളിലെ വിജ്ഞാപനം പുറപ്പെടുവിച്ചു. 1531 ഒഴിവുകളിലേക്കാണ് നിയമനം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റ് joinindiannavy.gov.in സന്ദർശിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ ഒഴിവുള്ള തസ്തികകളുടെ എണ്ണം  (വിഭാഗം തിരിച്ച്)


റിസർവ് ചെയ്യാത്ത വിഭാഗം - 697 
EWS വിഭാഗം - 141 
ഒബിസി - 385 തസ്തികകൾ.
എസ്‌സി വിഭാഗം - 215 
എസ്ടി വിഭാഗം - 93 



 

ട്രേഡ്‌സ്‌മാൻ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശമ്പള സ്കെയിൽ ലെവൽ 2 പ്രകാരം പ്രതിമാസം 19,900 മുതൽ 63,299 രൂപയായിരിക്കും ശമ്പളം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ റിക്രൂട്ട്മെന്റിന് മാർച്ച് 22 നകം അപേക്ഷിക്കണംട്രേഡ്സ്മാൻ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന അപേക്ഷകരുടെ പ്രായപരിധി 18 നും 25 നും ഇടയിലായിരിക്കണം കൂടാതെ സംവരണ വിഭാഗക്കാർക്ക് സർക്കാർ ചട്ടങ്ങൾ അനുസരിച്ച് ഉയർന്ന പ്രായപരിധിയിൽ പ്രത്യേക ഇളവ് നൽകും.


വിദ്യാഭ്യാസ യോഗ്യത


ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ പത്താം ക്ലാസ് പാസായിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പരിജ്ഞാനവും ഉണ്ടായിരിക്കണം, ഇതോടൊപ്പം  ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ITI) നിന്നുള്ള സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.