ഇന്ത്യൻ നേവി ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാ നടപടികൾ പുരോഗമിക്കുന്നു. മെയ് പതിനാലിനാണ് അപേക്ഷകൾ  സമർപ്പിക്കേണ്ട അവസാന തിയതി. ഇന്ത്യൻ നേവിയുടെ ഷോർട്ട് സർവീസ് കമ്മീഷൻ (എസ്‌എസ്‌സി) എക്‌സിക്യൂട്ടീവ് ബ്രാഞ്ച്, വിദ്യാഭ്യാസ ബ്രാഞ്ച്, ടെക്‌നിക്കൽ ബ്രാഞ്ച് എന്നിവയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് joinindiannavy.gov.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി ആകെ 242 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. അതിൽ 150 ഒഴിവുകൾ എക്‌സിക്യൂട്ടീവ് ബ്രാഞ്ചിലും 12 ഒഴിവുകൾ വിദ്യാഭ്യാസ ബ്രാഞ്ചിലും 80 ഒഴിവുകൾ ടെക്‌നിക്കൽ ബ്രാഞ്ചിലുമാണ്.


ഇന്ത്യൻ നേവി റിക്രൂട്ട്‌മെന്റ് 2023: ഒഴിവുകളുടെ വിശദാംശങ്ങൾ


ആകെ ഒഴിവുകൾ- 242 തസ്തികകൾ
ജനറൽ സർവീസ്- 50 തസ്തികകൾ
എയർ ട്രാഫിക് കൺട്രോളർ- 10 നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ (എൻഎഒഒ)- 20 തസ്തികകൾ
പൈലറ്റ്- 25 തസ്തികകൾ
ലോജിസ്റ്റിക്സ്- 30 തസ്തികകൾ
നേവൽ ആർമമെന്റ് ഇൻസ്പെക്ടറേറ്റ് കേഡർ- 15 തസ്തികകൾ
വിദ്യാഭ്യാസം- 12 തസ്തികകൾ
എഞ്ചിനീയറിംഗ് ബ്രാഞ്ച് [ജനറൽ സർവീസ് (ജിഎസ്)]- തസ്തികകൾ
ഇലക്ട്രിക്കൽ ബ്രാഞ്ച് [ജനറൽ സർവീസ് (ജിഎസ്)]- 60 തസ്തികകൾ


ALSO READ: SBI SCO Recruitment 2023: എസ്ബിഐയിൽ മാനേജർ തസ്തികയിൽ 217 ഒഴിവുകൾ; അപേക്ഷിക്കേണ്ട വിധം ശമ്പളം തുടങ്ങി വിശദ വിവരങ്ങൾ


യോഗ്യതാ മാനദണ്ഡം: ഉദ്യോഗാർത്ഥികൾ മൊത്തം അല്ലെങ്കിൽ തത്തുല്യമായ സിജിപിഎയിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം/ബിരുദാനന്തര ബിരുദം ഉള്ളവരോ അവസാന വർഷ വിദ്യാ‍ർഥികളോ ആയിരിക്കണം.


തിരഞ്ഞെടുപ്പ് പ്രക്രിയ: അപേക്ഷകളുടെ ഷോർട്ട്‌ലിസ്റ്റിംഗിനെ അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ് യോഗ്യത, ബിരുദത്തിൽ ഉദ്യോഗാർത്ഥികൾ നേടിയ നോർമലൈസ്ഡ് മാർക്കിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.  


അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ നേവിയുടെ www.joinindiannavy.gov.in എന്ന ഔദ്യോ​ഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.