covid oxygen supply: വിതരണത്തിൽ റെക്കോർഡിട്ട് ഇന്ത്യൻ റെയിൽവേ, തിങ്കളാഴ്ച എത്തിച്ചത് 1,142 മെട്രിക് ടൺ ദ്രവീകൃത ഒാക്സിജൻ
മെയ് മാസം 14 സംസ്ഥാനങ്ങളിലാണ് റെയിൽവേ ഓക്‌സിജൻ എത്തിച്ചത്
ന്യൂഡൽഹി : കോവിഡ് കാലത്ത് ഒാക്സിജൻ (Oxygen Supply) വിതരണത്തിൽ ഇന്ത്യൻ റെയിൽവേ റെക്കോർഡിട്ടു. തിങ്കളാഴ്ത 1,142 മെട്രിക് ടൺ ദ്രവീകൃത ഓക്‌സിജനാണ് വിവിധയിടങ്ങളിലായി എത്തിച്ചത്. ഒാക്സിജൻ വിതരണം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഒരു ദിനം ഇത്രയും അധികം ഓക്‌സിജൻ എത്തിക്കുന്നത്.
മെയ് മാസം 14 സംസ്ഥാനങ്ങളിലാണ് റെയിൽവേ ഓക്‌സിജൻ എത്തിച്ചത്. ഇതുവരെ 16,000 മെട്രിക് ടൺ ഒക്‌സിജനാണ് റെയിൽവേ വിതരണം ചെയ്തത്. കഴിഞ്ഞ ഒറ്റ ദിവസം മാത്രം 1,118 ടൺ ഓക്‌സിജൻ വിതരണം ചെയ്തത് മറ്റൊരു റെക്കോർഡും റെയിൽവേ സ്വന്തമാക്കിയിരുന്നു.
ഇന്ത്യൻ റെയിൽവേ 977 ഓക്‌സിജൻ ടാങ്കറുകൾ വിവിധ സംസ്ഥാനങ്ങളിൽ എത്തിച്ചു. ഇതുവരെ 247 ഓക്‌സിജൻ എക്‌സ്പ്രസുകളാണ് സർവ്വീസ് പൂർത്തിയാക്കിയതെന്നും റെയിൽവേ അറിയിച്ചു. ഏറ്റവുമധികം പ്രശ്നം രൂക്ഷമായ തമിഴ്‌നാട്ടിൽ മാത്രം 1,000 മെട്രിക് ടണ്ണിലധികം ഓക്‌സിജനാണ് ഇതുവരെ എത്തിച്ചത്.
ALSO READ : ലക്ഷദ്വീപിൽ പ്രതിഷേധം ശക്തം; അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ പ്രതിഷേധവുമായി ദ്വീപ് നിവാസികൾ
മറ്റ് സംസ്ഥാനങ്ങൾക്ക് പുറമെ മഹാരാഷ്ട്രയ്ക്കും 126 ടൺ ഓക്‌സിജൻ നൽകിയെന്നും റെയിൽവേ വ്യക്തമാക്കി.ഏപ്രിൽ 24 മുതലാണ് എക്‌സ്പ്രസുകൾ സർവ്വീസ് തുടങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy