Indian Railway New Rules: ട്രെയിന്‍ യാത്രയില്‍ ഈ നിയമങ്ങള്‍ പാലിച്ചില്ല എങ്കില്‍ നിങ്ങള്‍ക്കെതിരെ നടപടിയുണ്ടാകാം
ഇന്ത്യൻ റെയിൽവേയെ രാജ്യത്തെ ഗതാഗത സംവിധാനത്തിന്‍റെ ജീവനാഡി എന്നാണ് വിളിക്കാറ്. ദിവസംതോറും ലക്ഷക്കണക്കിന് ആളുകള്‍ ഭാരതീയ റെയില്‍വേയില്‍ സഞ്ചരിയ്ക്കുന്നുണ്ട് എന്നാണ് റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നത്.
Indian Railway New Rules: ഇന്ത്യൻ റെയിൽവേയെ രാജ്യത്തെ ഗതാഗത സംവിധാനത്തിന്‍റെ ജീവനാഡി എന്നാണ് വിളിക്കാറ്. ദിവസംതോറും ലക്ഷക്കണക്കിന് ആളുകള്‍ ഭാരതീയ റെയില്‍വേയില്‍ സഞ്ചരിയ്ക്കുന്നുണ്ട് എന്നാണ് റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നത്.
നമുക്കറിയാം ട്രെയിന്‍ യാത്ര ഏറെ സുഖകരമാണ്. സമയലാഭം, കൂടാതെ എളുപ്പത്തില്‍ നമ്മുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനും സാധിക്കും. കനത്ത സുരക്ഷാപരിശോധനകള്‍, ട്രാഫിക് ജാം തുടങ്ങിയ പ്രശ്നങ്ങള്‍ ട്രെയിന്‍ യാത്രയില്‍ ഇല്ലെന്നത് യാത്ര കൂടുതല്‍ ലളിതമാക്കുന്നു.
Also Read: Indian Railways Important Update: ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ അടിമുടി മാറ്റി IRCTC
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യന്‍ റെയില്‍വേ പുരോഗതിയുടെ പാതയിലാണ്. അതായത്, യാത്രക്കാരുടെ സുഖ സൗകര്യങ്ങള്‍ മുന്‍ നിര്‍ത്തി നിരവധി പരിഷ്ക്കാരങ്ങളാണ് റെയില്‍വേ നടപ്പാക്കുന്നത്. കൂടാതെ ചില പ്രധാന നിയമങ്ങളും റെയില്‍വേ നടപ്പാക്കിയിട്ടുണ്ട്. ഈ നിയമങ്ങള്‍ നിങ്ങള്‍ പാലിച്ചില്ല എങ്കില്‍ ചിലപ്പോള്‍ യാത്ര ദുഷ്ക്കരമാവും. അതായത് ഈ നിയമങ്ങള്‍ ലംഘിച്ചാല്‍ സഹയാത്രികര്‍ക്ക് നിങ്ങളുടെ പേരില്‍ പരാതി സമര്‍പ്പിക്കാം, നടപടിയുമുണ്ടാകാം. അതിനാല്‍, റെയില്‍വേ നടപ്പാക്കിയിരിയ്ക്കുന്ന ഈ നിയമങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം.
ഇന്ത്യൻ റെയിൽവേ നടപ്പിലാക്കിയിരിയ്ക്കുന്ന 5 അടിസ്ഥാന നിയമങ്ങൾ അറിയാം
1. ട്രെയിനില്‍ യാത്ര ചെയ്യുന്ന അവസരത്തില്‍ പലപ്പോഴും ബർത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. അതില്‍ മിഡില്‍ ബർത്തിൽ ഉറങ്ങുന്നതിനെ ചൊല്ലിയാണ് മിക്കപ്പോഴും തര്‍ക്കം ഉണ്ടാകാറുള്ളത്.
യാത്രയ്ക്കിടയിൽ, പലപ്പോഴും ആളുകള്‍ മിഡില്‍ ബർത്ത് എടുക്കുന്നത് ഒഴിവാക്കുകയാണ് പതിവ്. കാരണം പലപ്പോഴും താഴത്തെ ബർത്തിലെ യാത്രക്കാർ രാത്രി വൈകും വരെ ഇരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നത് തന്നെ കാരണം. ഇതുകൂടാതെ പലതവണ നടുവിലുള്ള യാത്രക്കാർ യാത്ര തുടങ്ങുമ്പോൾ തന്നെ ബർത്ത് തുറക്കുന്നത് താഴത്തെ ബർത്തിൽ ഇരിക്കുന്ന യാത്രക്കാരെ ബുദ്ധിമുട്ടിക്കാറുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് മിഡില്‍ ബര്‍ത്തുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ റെയില്‍വേ നടപ്പാക്കിയത്.
ഇന്ത്യൻ റെയിൽവേയുടെ പുതിയ നിയമങ്ങള്‍ അനുസരിച്ച്, മിഡിൽ ബർത്ത് ഉള്ള ഒരു യാത്രക്കാരന് രാത്രി 10 മുതൽ രാവിലെ 6 വരെ ബർത്ത് തുറന്ന് സുഖമായി ഉറങ്ങാം. ആരും ശല്യപ്പെടുത്തില്ല. എന്നാല്‍, നിയമമനുസരിച്ച് മിഡിൽ ബർത്ത് യാത്രക്കാരൻ രാത്രി 10 മണിക്ക് മുമ്പ് ബർത്ത് തുറന്നാൽ, നിങ്ങൾക്ക് അയാളെ തടയാന്‍ സാധിക്കും. അതുകൂടാതെ, രാവിലെ 6 മണിക്ക് ശേഷം, മിഡില്‍ ബർത്ത് ഉള്ള യാത്രക്കാരൻ തന്‍റെ ബർത്ത് താഴ്ത്തേണ്ടത് അത്യാവശ്യമാണ്. ഒപ്പം ലോവർ ബർത്ത് യാത്രക്കാരനും എഴുന്നേറ്റ് ഇരിക്കേണ്ടി വരും. ഇത് ചെയ്യാത്തവരോട് റെയിൽവേയുടെ പുതിയ നിയമങ്ങൾ പറയാം.
2. രാത്രി 10 മണി കഴിഞ്ഞാൽ മിഡിൽ ബര്‍ത്ത് തുറക്കണം
ലോവർ ബർത്തിലെ യാത്രക്കാർ രാത്രി 10 മണിക്ക് ശേഷവും സീറ്റിൽ ഇരിക്കുകയും മധ്യത്തിലുള്ള ബർത്ത് തുറക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്താൽ, നിങ്ങൾക്ക് റെയിൽവേ നിയമങ്ങൾ ചൂണ്ടിക്കാട്ടുകയോ TCയുമായി സംസാരിക്കുകയോ ചെയ്യാം.
3. മൊബൈലിൽ ഉറക്കെ പാട്ട് വയ്ക്കാന്‍ സാധിക്കില്ല
ട്രെയിന്‍ യാത്രയ്ക്കിടെ ആളുകൾ മൊബൈലിൽ പാട്ടുകൾ കേൾക്കുകയോ വീഡിയോകൾ കാണുകയോ ചെയ്യും. എന്നാല്‍, ഹെഡ്‌ഫോണുകൾ ഇല്ലാതെയാണ് ഇത് ചെയ്യുന്നതെങ്കിൽ അത് റെയിൽവേയുടെ നിയമങ്ങൾക്ക് വിരുദ്ധമാണ്. മറ്റ് യാത്രക്കാര്‍ക്ക് ശല്യമുണ്ടാകും വിധം പാട്ട് വയ്ക്കുകയോ വീഡിയോ കാണുകയോ ചെയ്‌താല്‍ അത് കുറ്റകരമാണ്. യാത്രക്കാര്‍ പരാതിപ്പെട്ടാല്‍ നിങ്ങള്‍ക്കെതിരെ നടപടി ഉറപ്പ്.
4. രാത്രി 10 മണിക്ക് ശേഷം ടിക്കറ്റ് പരിശോധിക്കാനാകില്ല
പുതിയ നിയമമനുസരിച്ച് രാത്രി 10 മണിക്ക് ശേഷം,TC നിങ്ങളുടെ ഉറക്കം കെടുത്തുകയും ടിക്കറ്റ് പരിശോധിക്കാനായി ആവശ്യപ്പെടുകയും ചെയ്താൽ, നിങ്ങൾക്ക് പരാതി നല്‍കാം. കാരണം, റെയിൽവേയുടെ പുതിയ ചട്ടപ്രകാരം രാത്രി 10 മണിക്ക് ശേഷം ടിക്കറ്റ് പരിശോധിക്കാസാധിക്കില്ല. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനും അവരുടെ യാത്ര സുഖകരമാക്കാനുമാണ് ഈ നിയമം.
5. ട്രെയിനില്‍ ഉച്ചത്തിൽ സംസാരിക്കുന്നത് നിയമവിരുദ്ധം
ആരെങ്കിലും ഫോണിൽ ഉറക്കെ സംസാരിക്കുകയും അത് മറ്റ് യാത്രക്കാരുടെ ഉറക്കം കെടുത്തുകയും ചെയ്താൽ റെയിൽവേയിൽ പരാതി നൽകാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...