കോവിഡ് വ്യാപനത്തെ തുടർന്ന് ഇത്രയും നാളും ദീർഘദൂര ട്രെയിൻ യാത്രകൾ നടത്തുന്നവർക്ക് ഒപ്പം ആവശ്യമായ പുതപ്പും (ബെഡ് ഷീറ്റ്) കയ്യിൽ കരുതേണ്ട സ്ഥിതിയായിരുന്നു. എന്നാൽ യാത്രികർക്ക് ആശ്വാസം നൽകുന്നതാണ് ഇന്ത്യൻ റെയിവേയുടെ ഈ പുതിയ സേവനം. ഇനി നിങ്ങൾക്ക് ഭാരമേറിയ ബെഡ്‌റോൾ ചുമക്കേണ്ട ആവശ്യമില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാരണം ഡിസ്പോസിബിൾ പുതപ്പുകൾ യാത്രക്കാർക്ക് നൽകി തുടങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. വർധിച്ചുവരുന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷമായി സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു.


Also Read: Amar Jawan Jyoti| അമർ ജവാൻ ജ്യോതി അണക്കുകയല്ല, ദേശിയ യുദ്ധസ്മാരകത്തിനൊപ്പം ചേർക്കുക മാത്രം- എന്ന് കേന്ദ്ര സർക്കാർ


150 രൂപ നൽകിയാൽ യാത്രക്കാർക്ക് ഈ ഡിസ്പോസിബിൾ പുതപ്പുകൾ ലഭിക്കും. തിരഞ്ഞെടുത്ത ട്രെയിനുകളിലെ യാത്രക്കാർക്ക് ആയിരിക്കും ആദ്യഘട്ടം ഈ സേവനം ലഭിക്കുക. ദീർഘദൂര യാത്രകളിൽ ഈ സൗകര്യം ലഭ്യമാക്കും.


Also Read: Indian Railway Update: കനത്ത മൂടല്‍മഞ്ഞ്, ഡല്‍ഹിയിലേയ്ക്കുള്ള 21 ട്രെയിനുകള്‍ വൈകി


പുതപ്പിനായി നൽകേണ്ട തുക


150 രൂപ അടച്ചാൽ ഈ പ്രത്യേക റെയിൽവേ സേവനം യാത്രക്കാർക്ക് ലഭ്യമാകും. പുതപ്പുകൾക്കൊപ്പം ഈ സ്പെഷ്യൽ കിറ്റിൽ ടൂത്ത് പേസ്റ്റ്, മാസ്‌ക് എന്നിവയും ഉൾപ്പെടുത്തും. പ്രത്യേക കിറ്റിൽ ഉൾപ്പെടുന്ന സാധനങ്ങൾ -


1- ബെഡ് ഷീറ്റ് (വെള്ള) (20 GSM)


48 x 75
(1220mm x 1905mm)


2- ബ്ലാങ്കറ്റ് ഗ്രേ/ബ്ലൂ (40 GSM)


54 x 78


(1370mm x 1980mm)


3- ഇൻഫ്ലേറ്റബിൾ എയർ പില്ലോ വൈറ്റ്


12 x 18


4- തലയിണ കവർ (വെള്ള)


5- ഫേസ് ടവൽ/നാപ്കിൻ (വെള്ള)


6- ത്രീ പ്ലൈ ഫെയ്സ് മാസ്ക്


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.