Indian Railways: ട്രെയിന്‍ ടിക്കറ്റ് ഇനി ഈസിയായി ക്യാൻസൽ ചെയ്യാം, തുക ഈടാക്കില്ല, റെയിൽവേ നിയമങ്ങളിൽ വന്‍ മാറ്റം
നിങ്ങൾ സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്ന വ്യക്തിയാണ് എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടും. നിങ്ങളുടെ യാത്ര കൂടുതൽ സുഖകരമാക്കാൻ ഇന്ത്യൻ റെയിൽവേ ഇപ്പോൾ ഒരു പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ്.
Indian Railways Update: നിങ്ങൾ സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്ന വ്യക്തിയാണ് എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടും. നിങ്ങളുടെ യാത്ര കൂടുതൽ സുഖകരമാക്കാൻ ഇന്ത്യൻ റെയിൽവേ ഇപ്പോൾ ഒരു പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ്.
വാസ്തവത്തിൽ, ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും ദീര്‍ഘ യാത്രയ്ക്ക് ട്രെയിനാണ് ആശ്രയിക്കുന്നത്. അതിനാലാണ് റെയിൽ ഇന്ത്യയുടെ ജീവനാഡി എന്ന് അറിയപ്പെടുന്നത്. റെയിൽവേ കാലാകാലങ്ങളിൽ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു. യാത്രക്കാർക്കായി വൻ സൗകര്യങ്ങളാണ് റെയിൽവേ ഒരുക്കിയിരിക്കുന്നത്.
Also Read: IRCTC Update: ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിന്‍റെ പരിധി ഉയര്‍ത്തി ഇന്ത്യന്‍ റെയില്‍വേ
അടുത്തിടെ ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ബുക്കിംഗ് സംബന്ധിച്ച നിയമങ്ങളില്‍ കാര്യമായ മാറ്റം വരുത്തിയിരിയ്ക്കുകയാണ്. അതായത്, ഇനി ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ഉപയോക്താവിന് കാര്യമായ പണ
നഷ്ടം ഉണ്ടാവില്ല. പുതിയ നിയമം നിലവില്‍ വരുന്നതോടെ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിന് ഒരു ചാർജും നൽകേണ്ടി വരില്ല.
ഇപ്പോള്‍ നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ടിക്കറ്റ് റദ്ദാക്കാം. റെയിൽവേ ആപ്പ് അല്ലെങ്കിൽ റെയിൽവേ വെബ്സൈറ്റ് സന്ദർശിച്ചാണ് ഇത് സാധിക്കുന്നത്. അതുകൂടാതെ, ഇ-മെയിൽ വഴിയും ട്രെയിൻ ടിക്കറ്റുകൾ ക്യാൻസൽ ചെയ്യാനുള്ള സൗകര്യമുണ്ട്. ടിക്കറ്റ് റദ്ദാക്കുന്നത് സംബന്ധിച്ച വലിയ തീരുമാനമാണ് റെയിവേ കൈക്കൊണ്ടിരിയ്ക്കുന്നത്.
Also Read: Indian Railway IRCTC Update: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ട്രെയിന്‍ യാത്രയില്‍ ഇളവ് ലഭിക്കുമോ?
റെയിൽവേ ആപ്പ് അല്ലെങ്കിൽ റെയിൽവേ വെബ്സൈറ്റിലൂടെ ടിക്കറ്റ് റദ്ദാക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ ടിക്കറ്റ് രജിസ്റ്റര്‍ ചെയ്ത ഇ-മെയിൽ ഐഡിയിൽ നിന്ന് റെയിൽവേയ്ക്ക് ഇ-മെയിൽ ചെയ്യാവുന്നതാണ്. ഇതിന്‍റെ സ്ഥിരീകരണവും ഉടന്‍ തന്നെ യാത്രക്കാര്‍ക്ക് ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...