ന്യുഡൽഹി: ഇന്ത്യയിലെ എല്ലാ റെയിൽ‌വേ സ്റ്റേഷനുകളിലും 'മൺപാത്രത്തിൽ‌' ചായ ആസ്വദിക്കാൻ‌ നിങ്ങൾ‌ക്ക് ഉടൻ അവസരം.  രാജസ്ഥാനിലെ (Rajasthan)ദിഗാവഡ-ബന്ദകുയി റെയിൽവേ ബ്ലോക്കിന്റെ വൈദ്യുതീകരണ ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ (Piyush Goyal) രാജ്യത്തെ 400 റെയിൽവേ സ്റ്റേഷനുകളിലും പ്ലാസ്റ്റിക് കപ്പുകൾക്ക് പകരം മൺപാത്രത്തിലാണ് ചായ വിൽക്കുന്നതെന്ന് അറിയിച്ചു. 2014 ൽ മോദി സർക്കാർ (Modi Government) വന്നപ്പോൾ റെയിൽ‌വേ സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് കപ്പിലാണ് ചായ ലഭിച്ചിരുന്നത്.  എന്നാൽ ഇപ്പോൾ രാജ്യത്തെ 400 ഓളം റെയിൽവേ സ്റ്റേഷനുകളിൽ ചായ മൺപാത്രത്തിലാണ് ലഭിക്കുന്നത്.  ഭാവിയിൽ രാജ്യത്തെ എല്ലാ റെയിൽ‌വേ സ്റ്റേഷനുകളിലും മൺപാത്രത്തിൽ (Kulhad)  ചായ‌ ലഭ്യമാക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.  ഇത് പ്ലാസ്റ്റിക് മുക്ത ഇന്ത്യയെന്ന ലക്ഷ്യം മുൻനിർത്തിയാണെന്നും അദ്ദേഹം (Piyush Goyal)  പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏകദേശം 16 വർഷം മുമ്പ് റെയിൽവേ മുൻ മന്ത്രി ലാലു പ്രസാദ് യാദവ് (Lalu Prasad Yadav) റെയിൽവേ സ്റ്റേഷനുകളിൽ 'മൺപാത്രത്തിൽ' ചായ വിൽക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.  ഇത് സ്റ്റേഷനുകളെ വൃത്തിക്കേടാക്കുന്നതിൽ നിന്നും മാറ്റം വരുത്തുമെന്നും കൂടാതെ  മൺപാത്ര  നിർമ്മാതാക്കൾക്ക് വലിയ തോതിൽ തൊഴിൽ ലഭിക്കുമെന്നുമായിരുന്നു ലാലുവിന്റെ വാദം. എന്നാൽ ക്രമേണ പ്ലാസ്റ്റിക്, പേപ്പർ കപ്പുകൾ റെയിൽ‌വേ സ്റ്റേഷനുകളിൽ മൺപാത്രത്തിനെ തുടച്ചു നീക്കുകയായിരുന്നു.  എന്നാൽ ഇപ്പോൾ വീണ്ടും മൺപാത്രത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ (Piyush Goyal)  ഗൗരവമായി ചിന്തിക്കുകയാണ്.   അതിന്റെ അടിസ്ഥാനത്തിൽ എല്ലാ സ്റ്റേഷനുകളിലും മൺപാത്രത്തിൽ ചായ വിൽക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരിക്കുകയാണ്. 


മൺപാത്രത്തിൽ ചായ കുടിക്കുന്നത് കൊണ്ടുള്ള ഗുണം 


ഡിസ്പോസിബിൾ ഗ്ലാസിൽ (Disposable glass) ചായ കുടിക്കുന്നത് നമ്മുടെ ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. കൂടാതെ പ്ലാസ്റ്റിക് ഗ്ലാസുകൾ പരിസ്ഥിതിക്കും ദോഷകരമാണ്. മൺപാത്രങ്ങൾ പരിസ്ഥിതിയ്ക്ക് നല്ലതാണ്.  ഇവ ഉപയോഗിച്ച ശേഷം വീണ്ടും മണ്ണായി പരിവർത്തനം ചെയ്യപ്പെടുന്നു. ഇതിനുപുറമെ മൺപാത്രങ്ങളിൽ ക്ഷാര സ്വഭാവം കാണപ്പെടുന്നു, ഇത് നമ്മുടെ ശരീരത്തിലെ അസിഡിറ്റി സ്വഭാവം കുറയ്ക്കാൻ സഹായിക്കുന്നു. ഒരു മൺപാത്രത്തിൽ എന്തെങ്കിലും കഴിക്കുകയോ ചായ കുടിക്കുകയോ ചെയ്യുന്നതിലൂടെ കാൽസ്യത്തിന്റെ അളവും ശരീരത്തിൽ എത്തുന്നു.  ഇത് നമ്മുടെ അസ്ഥികൾക്ക് വളരെയധികം ഗുണം ചെയ്യും.


ആരോഗ്യത്തിന് മണ്ണിന്റെ പത്രത്തിൽ  ചായ കുടിക്കുന്നത് വളരെ ഗുണം ചെയ്യും. ചായ കുടിക്കാൻ ഉപയോഗിക്കുന്ന ചില്ല് ഗ്ലാസുകളേക്കാളും, ഡിസ്പോപിബിൾ ഗ്ലാസുകളേക്കാലും (Disposable glass) വളരെ നല്ലത് മൺപാത്രത്തിൽ ചായ കുടിക്കുന്നതാണ്.   കാരണം മിക്ക സ്റ്റോറുകളിലും ചായയ്ക്ക് ഉപയോഗിക്കുന്ന ചില്ല് ഗ്ലാസുകൾ ശരിയായി വൃത്തിയാക്കുന്നില്ല.  ഇതുമൂലം ബാക്ടീരിയയുടെയോ രോഗാണുക്കളുടെയോ സമ്പർക്കം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ ഒരു പ്ലാസ്റ്റിക് ഡിസ്പോസിബിൾ ഗ്ലാസിൽ ചൂടുള്ള ചായ ഒഴിച്ചാൽ  അതിലെ അതായത് പ്ലാസ്റ്റിക്കിന്റെ  ചില ഘടകങ്ങൾ ചായയിൽ കലർന്ന് ശരീരത്തിനകത്ത് എത്തുന്നതിലൂടെ നമുക്ക് ദോഷം ചെയ്യും.  അതേസമയം മാൺപത്രത്തിൽ (Kulhad)  ചായ കുടിച്ചതിനുശേഷം ഇത് വീണ്ടും ഉപയോഗിക്കില്ല അതിനാൽ നമുക്ക് ബാക്ടീരിയകളുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കാൻ കഴിയും.  കൂടാതെ മൺപാത്രത്തിൽ ചായ കുടിക്കുന്നതിലൂടെ വേറെയും ധാരാളം ഗുണങ്ങളുണ്ട്.


Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy