Indian Railways Update: ഇന്ത്യൻ റെയിൽവേ വെള്ളിയാഴ്ച 300-ലധികം ട്രെയിനുകൾ റദ്ദാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫെബ്രുവരി 18 ന് ഓടേണ്ടിയിരുന്ന 287 ട്രെയിനുകൾ പൂർണമായും 43 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.  ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത് പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ, പഞ്ചാബ്, അസം, ബീഹാർ എന്നീ സംസ്ഥാനങ്ങളിലെ റെയില്‍വെ ഗതാഗതത്തെ സാരമായി ബാധിക്കും.  യാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന് റെയില്‍വേ അറിയിക്കുന്നു. 


മോശം കാലാവസ്ഥയും സാങ്കേതിക കാരണങ്ങള്‍ മൂലവും  ദിവസേന ട്രെയിനുകള്‍ റദ്ദാക്കപ്പെടുന്ന സാഹചര്യത്തില്‍  ട്രെയിനുകളുടെ പൂർണ്ണ ലിസ്റ്റ് എങ്ങനെ പരിശോധിക്കാം എന്നതിനെക്കുറിച്ചുള്ള ധാരണ അനിവാര്യമാണ്. അതിനു ഉപകരിക്കുന്ന ഒരു ഘട്ടം ഘട്ടമായുള്ള ഗൈഡ് ചുവടെ.


Also Read: Viral Video: ലോകം കണ്ട പ്രണയം, വാര്‍ത്ത വായനയ്ക്കിടെ പ്രണയാഭ്യര്‍ത്ഥനയുമായി കാമുകന്‍...!! വീഡിയോ വൈറല്‍


ട്രെയിനുകളുടെ പൂർണ്ണ ലിസ്റ്റ് എങ്ങനെ പരിശോധിക്കാം?  (Here’s a step-by-step guide on how to check the full list of cancelled trains) 


ഘട്ടം 1: enquiry.indianrail.gov.in/mntes സന്ദർശിച്ച് യാത്രാ തീയതി തിരഞ്ഞെടുക്കുക


ഘട്ടം 2: സ്‌ക്രീനിന്‍റെ  മുകളിലെ പാനലിൽ Exceptional Trains എന്ന ഓപ്ഷന്‍  തിരഞ്ഞെടുക്കുക


ഘട്ടം 3: Cancelled Trains ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക


ഘട്ടം 4: സമയവും റൂട്ടുകളും മറ്റ് വിശദാംശങ്ങളും അടങ്ങിയ ട്രെയിനുകളുടെ പൂർണ്ണമായ ലിസ്റ്റ് കാണുന്നതിന് പൂ Fully or Partially ഓപ്ഷൻ തിരഞ്ഞെടുക്കുക.


Also Read: UP Eection 2022: അധികാരത്തിലെത്തിയാല്‍ ലഖിംപൂര്‍ ഖേരി കൊലപാതകത്തിന് കാരണക്കാരായവരും അവരെ സംരക്ഷിക്കുന്നവരും ജയിലില്‍, അഖിലേഷ് യാദവ്


കൂടുതൽ വിവരങ്ങൾക്ക്, റദ്ദാക്കിയ ഈ ട്രെയിനുകളുടെ യഥാർത്ഥ വരവ്-പുറപ്പെടൽ വിശദാംശങ്ങൾ ലഭിക്കുന്നതിന് enquiry.indianrail.gov.in/mntes അല്ലെങ്കിൽ NTES ആപ്പ് സന്ദർശിക്കാൻ റെയിൽവേ അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.