ന്യൂഡല്‍ഹി: ഇറ്റലിയിലെ മിലാനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ വംശീയ അതിക്രമത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കഴിഞ്ഞ ഞായറാഴ്ചയും ഈ മാസം 17നുമാണ് ആക്രമണം നടന്നത്. രണ്ട് സംഭവത്തിലും പോലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവം ഗൗരവമായാണ് കാണുന്നതെന്നും വ്യക്തിപരമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. മാത്രമല്ല സംഭവം മിലാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ അടുത്തെത്തിയതായും മന്ത്രി ട്വിറ്ററിയൂടെ വ്യക്തമാക്കി. ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ എത്രയും വേഗം ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അവര്‍ അറിയിച്ചു. പുറത്തുപോകു്‌മ്പോള്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടിരിക്കണം. തൊലിയുടെ നിറത്തെ ചൊല്ലി പരിഹസിച്ചതായും ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ചതായും സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ നിര്‍ദേശിച്ചതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. ഇറ്റാലിയന്‍ പ്രധാനമന്ത്രി പൗലോ ജെന്റിലോണി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയില്‍ എത്തിയ സമയത്താണ് മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്കു നേരെ വംശീയാധിക്രമം നടന്നതായി വെളിപ്പെടുത്തിയത്.