വിവാഹിതരായ ഇന്ത്യന്‍ സ്ത്രീകളെ കുറിച്ച് വളരെ നാളുകളായി പറഞ്ഞു വരുന്ന 'പതിവ്രത' ചിത്രം തച്ചുടച്ച് പുതിയ പഠനം. ഇന്ത്യയിലെ 53 ശതമാനം സ്ത്രീകളും അവിഹിത ബന്ധം നിലനിര്‍ത്തുന്നവരാണ് എന്നാണ് പുതിയ പഠനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആഗോള പ്രസിദ്ധമായ വിവാഹേതര ഡേറ്റിംഗ് ആപ്പായ ഗ്ലീഡന്‍ നടത്തിയ പഠനത്തിലാണ് പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് അവിഹിത ബന്ധം പുലര്‍ത്തുന്നത് എന്ന് കണ്ടെത്തിയത്. 


43 ശതമാനം പുരുഷന്മാര്‍ മാത്രമാണ് വിവാഹേതര ബന്ധങ്ങള്‍ പുലര്‍ത്തുന്നത്. അന്യ പുരുഷന്‍മാരുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നതായി 40 ശതമാനം സ്ത്രീകളും അന്യ സ്ത്രീകളുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നതായി 26 ശതമാനം പുരുഷന്മാരും സമ്മതിച്ചു. 


രണ്ടു പേരുമായി ബന്ധത്തിലേര്‍പ്പെടുന്നത് തെറ്റല്ലെന്ന് തുറന്നു പറയുന്നവരാണ് ഇന്ത്യന്‍ സ്ത്രീകളില്‍ ഭൂരിഭാഗവും. എന്നാല്‍, ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളും സമ്മര്‍ദ്ദവുമല്ല ഇത്തരം അവിഹിത ബന്ധങ്ങള്‍ക്ക് കാരണമെന്നും പഠനം പറയുന്നു. 


Also read: വിവാഹേതര ബന്ധം: ഭര്‍ത്താവ് ന്യായീകരിച്ചു, ഭാര്യ ജീവനൊടുക്കി


ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, പൂനെ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള 1500 ഓളം പേരെ പങ്കെടുപ്പിച്ചാണ് പഠനം നടത്തിയത്. 


25നും 50നും ഇടയില്‍ പ്രായമുള്ള വ്യക്തികളിലാണ് പഠനം നടത്തിയത്. ആകെ വിവിഹിതരായവരില്‍ 50 ശതമാനം പേരും അവിഹിതത്തില്‍ ഏര്‍പ്പെട്ടതായി വെളിപ്പെടുത്തി. 


രണ്ടു പേരുമായി ബന്ധത്തിലേര്‍പ്പെടുന്നത് തെറ്റല്ലെന്ന് തുറന്നു പറയുന്നത് 48 ശതമാനം പേരാണ്. ഇതില്‍ 46 ശതമാനം പേര്‍ പങ്കാളിയെ വഞ്ചിക്കുന്നത് കുറ്റമായി പോലും കാണുന്നില്ലെന്നും പഠനം പറയുന്നു. 


Also read: സസ്യാഹാരികള്‍ക്ക് മാംസാഹാരികളേക്കാള്‍ ആയുര്‍ദൈര്‍ഘ്യം കുറവെന്ന് പഠന റിപ്പോര്‍ട്ട്‌


 


2017ലെ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഗ്ലീഡന് 8 ലക്ഷത്തോള൦ ഉപഭോക്താക്കളാണുള്ളത്. വിവാഹേതര ലൈംഗീകബന്ധം ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 


497-ാം വകുപ്പ് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഗ്ലീഡന്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 


Also read: കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് കഴിയാന്‍ പറ്റിയ സംസ്ഥാനം കേരളം


 


ഇന്ത്യയിലെ വിവാഹമോചന നിരക്ക് ഒരു ശതമാനം മാത്രമാണെന്നും ഇത് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണെന്നും സർവേ റിപ്പോര്‍ട്ടില്‍ പറയുന്നു. ആയിരത്തില്‍ പതിമൂന്ന് ദമ്പതികള്‍ വേര്‍പിരിഞ്ഞ് താമസിക്കുന്നവരാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. 


അതേസമയം, 90 ശതമാനം വിവാഹങ്ങള്‍ വീട്ടുകാരുടെ ആലോചന പ്രകാരം നടക്കുമ്പോള്‍ അഞ്ച് ശതമാനം ആളുകള്‍ പ്രണയ വിവാഹം ചെയ്യുന്നു.