COVID-19: രോഗികളല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് UAE അംബാസഡര്‍
COVID-19: രോഗികളല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് UAE അംബാസഡര്‍
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബധിതരല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് UAE അംബാസഡര്‍ മുഹമ്മദ് അല്‍ ബന്ന.
അതേസമയം കോവിഡ് ബാധിതരെ യുഎഇയില്‍ തന്നെ ചികിത്സിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക വിമാനത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയ്യാറാണെന്നാണ് അംബാസിഡര്‍ വ്യക്തമാക്കിയത്. എമിറേറ്റ്സ് വിമാനങ്ങള്‍ ഇതിനായി ഉപയോഗിക്കാമെന്നും അദ്ദേഹം അറിയിച്ചു.
ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍, lock down നി ലനില്‍ക്കുന്നതിനാലുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്.
ഗള്‍ഫ് മേഖലയിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനായി സ്ഥാനപതിമാര്‍ക്ക് അടിയന്തര ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചിരുന്നു.
അതേസമയം, കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കെഎംസിസിയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്കായി പ്രവാസി ലീഗല്‍ സെല്ലാണ് കോടതിയെ സമീപിച്ചത്. കോവിഡ് മൂലമുള്ള ദുരിതാവസ്ഥയും യാത്രാനിയന്ത്രണം തുടര്‍ന്നാല്‍ പ്രവാസികളുടെ തിരിച്ചുവരവ് വൈകുമെന്നതും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി
കോവിഡ് സ്ഥിരീകരിച്ചവരോടൊപ്പം താമസയിടം പങ്കുവയ്ക്കുവയ്ക്കേണ്ടി വരുന്ന ദുരവസ്ഥയില്‍ ജീവിക്കുന്ന മലയാളികളടക്കമുള്ളവരുണ്ട് പ്രവാസലോകത്ത്. കൊറോണ വൈറസ് ബാധിതരായവര്‍ പോലും ആവശ്യമായ കൊറൈന്റന്‍ സൗകര്യവും ചികിത്സയും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. പത്തും പതിനഞ്ചും പേര്‍ ഒരുമിച്ചു ജീവിക്കുന്ന തൊഴിലാളി ക്യാമ്പുകളിലും ഇനിയും നിലച്ചിട്ടില്ലാത്ത നിര്‍മാണ മേഖലയിലുമുള്ളവര്‍ കടുത്ത ആശങ്കയിലാണ്.