ന്യൂഡല്‍ഹി:ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്ത കോവിഡ് 19 പ്രതിരോധ മരുന്ന് (കോവാക്സിന്‍)ഈ വര്‍ഷാവസാനം ലഭ്യമാക്കും.
ആരോഗ്യമന്ത്രി ഡോ: ഹര്‍ഷവര്‍ദ്ധന്‍ ആണ് ഇക്കാര്യം അറിയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആഭ്യന്തരമായി വികസിപ്പിച്ച മൂന്ന് വാക്സിനുകള്‍ വിവിധ തലങ്ങളിലുള്ള പരീക്ഷണ ഘട്ടത്തിലാണ് എന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.


ഇവയില്‍ കോവാക്സിന്‍ ഡിസംബറോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി വ്യക്തമാക്കി.


ഒക്സ്ഫഡ് വാക്സിനായ കോവിഷീല്‍ഡിന്റെ പരീക്ഷണവും സമാന്തരമായി നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.


Also Read:രാജ്യത്ത് കോവിഡ് ബാധിതര്‍ 29,05,824 ആയി,ആകെ മരണം 54,849 ആണ്!


അതും ഡിസംബറില്‍ തന്നെ ലഭ്യമാകുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.അടുത്തകൊല്ലം ആദ്യം വാക്സിനുകള്‍ ഉപയോഗിക്കാനാകുമെന്നും 
മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു,
സൈനികര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് പ്രത്യേക വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കുമാണ് വാക്സിന്‍ ആദ്യം നല്‍കുക.


വാക്സിന്റെ 50 ലക്ഷം ഡോസ് സര്‍ക്കാര്‍ വാങ്ങുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു,വാക്സിന്റെ ശേഖരണവും വിതരണവും എല്ലാം 
കേന്ദ്ര തലത്തില്‍ ആയിരിക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിചേര്‍ത്തു.