രാജ്യത്ത് കോവിഡ് ബാധിതര്‍ 29,05,824 ആയി,ആകെ മരണം 54,849 ആണ്!

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 29,05,824 ആയി ഉയര്‍ന്നു,കഴിഞ്ഞ 24 മണിക്കൂറിനിടെ 68,898 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

Last Updated : Aug 21, 2020, 11:50 AM IST
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 29,05,824 ആയി
  • 24 മണിക്കൂറിനിടെ 68,898 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്
  • രാജ്യത്ത് നിലവില്‍ ചികിത്സയില്‍ തുടരുന്നത് 6,92,028 പേരാണ്
  • ,ഇതുവരെ രോഗമുക്തരായത് 21,58,947 പേരാണ്.
രാജ്യത്ത് കോവിഡ് ബാധിതര്‍ 29,05,824 ആയി,ആകെ മരണം 54,849 ആണ്!

ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 29,05,824 ആയി ഉയര്‍ന്നു,കഴിഞ്ഞ 24 മണിക്കൂറിനിടെ 68,898 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ റിപ്പോര്‍ട്ട്‌ ചെയ്തതാകട്ടെ 983 മരണമാണ്,ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം,54,849 ആയി.

1.90 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണ നിരക്ക്,രാജ്യത്തെ രോഗ മുക്തി നിരക്ക് 73.91 ശതമാനമാണ്.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ തുടരുന്നത് 6,92,028 ആണ്,ഇതുവരെ രോഗമുക്തരായത് 21,58,947 പേരാണ്.

Also Read:സംസ്ഥാനത്ത് പുതുതായി 1,968 പേര്‍ക്ക് കൂടി കോവിഡ്, 1,217 പേര്‍ക്ക് രോഗവിമുക്തി

രാജ്യത്ത് ഇതുവരെ 3,34,67,237 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.വ്യാഴാഴ്ച മാത്രം പരിശോധിച്ചത് 8,05,985 സാമ്പിളുകളാണ്.
 കോവിഡ് ബാധ അതീവ രൂക്ഷമായ മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 6.43 ലക്ഷം കടന്നു, ഇവിടെ ഇതുവരെ 21,359 പേരാണ് മരിച്ചത്.

തമിഴ്നാട്ടില്‍ രോഗബാധിതരുടെ എണ്ണം 3,61,435 ആയി, ആന്ധ്രാപ്രദേശില്‍ ഇതുവരെ കോവിഡ്  ബാധിച്ചത് 3.25 ലക്ഷം പേര്‍ക്കാണ്.

കര്‍ണ്ണാടകയില്‍ കോവിഡ് സ്ഥിരീകരിച്ചത് 2.56 ലക്ഷം പേര്‍ക്കുമാണ്.

Trending News