New Delhi: ബോര്‍ഡിംഗ് സമയത്ത് യാത്രക്കാരന്‍ ഇന്‍ഡിഗോ വിമാനത്തിന്‍റെ  Emergency Door തുറന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട്  ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). 


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടു മാസം മുന്‍പാണ് യാത്രക്കാരെ ഭീതിയിലാഴ്ത്തിയ സംഭവം നടന്നത്. DGCA സംഭവത്തില്‍ അന്വേഷത്തിന് ഉത്തരവിടുകയും എയർലൈനിൽ നിന്ന് റിപ്പോർട്ട് തേടുകയും ചെയ്തു.


Also Read:  Viral Video: താലി ചാർത്തുന്നതിനിടയിൽ വരന് ചുടുചുംബനം നല്‍കി വധു... നാണത്തോടെ വരൻ..! വീഡിയോ വൈറൽ


2022 ഡിസംബർ 10-ന് ചെന്നൈയിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പറന്ന ഇന്‍ഡിഗോ 6E 7339 വിമാനത്തിൽ യാത്ര ചെയ്ത ഒരു യാത്രക്കാരനാണ് ബോർഡിംഗ് നടക്കുന്നതിനിടെ എമർജൻസി എക്‌സിറ്റ് തുറന്നത്.  അബദ്ധത്തില്‍ സംഭവിച്ചതാണ് എന്നറിയിച്ചുകൊണ്ട് യാത്രക്കാരന്‍ ഉടന്‍ തന്നെ തന്‍റെ നടപടിയില്‍ ക്ഷമാപണം നടത്തിയിരുന്നു. തുടര്‍ന്ന്, SOP പ്രകാരം, സംഭവം റിപ്പോര്‍ട്ട് ചെയ്യുകയും വിമാനം നിർബന്ധിത എഞ്ചിനീയറിംഗ് പരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്തു. ഇത് വിമാനം പുറപ്പെടുന്നതിന് കാലതാമസമുണ്ടാക്കി. യാത്രക്കാരന്‍റെ ഈ അനുചിത പെരുമാറ്റം മൂലം 2 മണിക്കൂര്‍ ആണ് വിമാനം വൈകിയത്. 


Also Read:  Union Budget 2023:  ബജറ്റില്‍ ആദായ നികുതി സ്ലാബിൽ മാറ്റം വരുമോ? ധനമന്ത്രി നിർമ്മല സീതാരാമൻ നല്‍കുന്ന സൂചന എന്താണ്? 


റിപ്പോര്‍ട്ട് അനുസരിച്ച് സംഭവം നടക്കുമ്പോൾ  യാത്ര സമയത്ത് പാലിക്കേണ്ട സുരക്ഷാ പ്രോട്ടോക്കോളിനെക്കുറിച്ച് ക്യാബിൻ ക്രൂ യാത്രക്കാരോട് വിവരിക്കുകയായിരുന്നു. 


അതേസമയം,  Emergency Door തുറന്നത് BJP MPയും ബിജെപി യുവമോർച്ച അധ്യക്ഷനുമായ തേജസ്വി സൂര്യയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ എയർലൈൻ ഇതുവരെ തയ്യാറായിട്ടില്ല. ഒരു യാത്രക്കാരന്‍ വിമാനത്തിന്‍റെ എമർജൻസി എക്‌സിറ്റ് തുറന്നു എന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉദ്യോഗസ്ഥരും ചെന്നൈ എയർപോർട്ട് അധികൃതരും സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 


അതേസമയം, ആ വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ എമർജൻസി എക്‌സിറ്റ് തുറന്നത് തേജസ്വി സൂര്യയാണ് എന്ന് സ്ഥിരീകരിച്ചു. "പാർലമെന്റ് അംഗം തേജസ്വി സൂര്യ ഒരു എമർജൻസി എക്‌സിറ്റിന് സമീപം ഇരിക്കുകയായിരുന്നു, നിർബന്ധിത അടിയന്തര നടപടികളെക്കുറിച്ച് വിശദീകരിയ്ക്കുന്ന സമയത്ത് അത് ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്ന അദ്ദേഹം ലിവർ വലിച്ചു, അത് എമർജൻസി എക്സിറ്റ് തുറക്കാൻ ഇടയാക്കി. ഉടൻ തന്നെ ഞങ്ങളെ എല്ലാവരെയും ഇറക്കി ബസിൽ ഇരുത്തി,” ഒരു യാത്രക്കാരൻ പറയുന്നു. 


വിമാന യാത്രക്കാരുടെ അനുചിതമായ പെരുമാറ്റം സംബന്ധിക്കുന്ന വാര്‍ത്തകള്‍ നിരവധിയാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വിമാനത്തില്‍ യാത്രക്കാരിയുടെ നേര്‍ക്ക് മൂത്രമൊഴിക്കുന്നതടക്കം നിരവധി സംഭവങ്ങളാണ് അടുത്തിടെ പുറത്തുവന്നത്. 
  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.