Viral Video: താലി ചാർത്തുന്നതിനിടയിൽ വരന് ചുടുചുംബനം നല്‍കി വധു... നാണത്തോടെ വരൻ..! വീഡിയോ വൈറൽ

Viral Video: വധുവരന്മാരെ സംബന്ധിക്കുന്ന ഈ വീഡിയോയില്‍ വിവാഹത്തിന്‍റെ പ്രധാന ചടങ്ങായ വരണമാല്യം ചാര്‍ത്തല്‍ നടക്കുകയാണ്. അപ്പോഴാണ്‌ ഒരു കുസൃതി ഒപ്പിക്കാന്‍ വധുവിന് തോന്നിയത്.

Written by - Zee Malayalam News Desk | Last Updated : Jan 17, 2023, 04:44 PM IST
  • വധുവരന്മാരെ സംബന്ധിക്കുന്ന ഈ വീഡിയോയില്‍ വിവാഹത്തിന്‍റെ പ്രധാന ചടങ്ങായ വരണമാല്യം ചാര്‍ത്തല്‍ നടക്കുകയാണ്. അപ്പോഴാണ്‌ ഒരു കുസൃതി ഒപ്പിക്കാന്‍ വധുവിന് തോന്നിയത്.
Viral Video: താലി ചാർത്തുന്നതിനിടയിൽ വരന് ചുടുചുംബനം നല്‍കി വധു... നാണത്തോടെ വരൻ..! വീഡിയോ വൈറൽ

Viral Video: സോഷ്യൽ മീഡിയ ഏറെ രസകരമായ ഒരു  ലോകമാണ്.  ദിനംപ്രതി ലക്ഷക്കണക്കിന്‌ രസകരമായ വീഡിയോകളും വാര്‍ത്തകളുമാണ് ഇവിടെ എത്തുന്നത്‌. എന്നാല്‍, ചില വീഡിയോകള്‍ അപ്‌ലോഡ് ചെയ്യപ്പെട്ട ഉടന്‍തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്.  

ഈ വീഡിയോകള്‍ ചിലപ്പോള്‍ മൃഗങ്ങളുടെ കുസൃതി നിറഞ്ഞ അതിശയിപ്പിക്കുന്ന വീഡിയോകള്‍ ആകാം, അല്ലെങ്കില്‍, മനുഷ്യര്‍ ഒപ്പിക്കുന്ന വികൃതികള്‍ ആകാം...    

Also Read:  Union Budget 2023:  ബജറ്റില്‍ ആദായ നികുതി സ്ലാബിൽ മാറ്റം വരുമോ? ധനമന്ത്രി നിർമ്മല സീതാരാമൻ നല്‍കുന്ന സൂചന എന്താണ്? 

ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിയ്ക്കുകയാണ്.  വിവാഹവുമായി ബന്ധപ്പെട്ട ഈ വീഡിയോയില്‍  വരണമാല്യം ചാര്‍ത്തുന്നതിനിടെ വധു ഒപ്പിച്ച പണിയാണ് ശ്രദ്ധ നേടിയത്.

വധുവരന്മാരെ സംബന്ധിക്കുന്ന ഈ വീഡിയോയില്‍ വിവാഹത്തിന്‍റെ പ്രധാന ചടങ്ങായ വരണമാല്യം ചാര്‍ത്തല്‍ നടക്കുകയാണ്. അപ്പോഴാണ്‌ ഒരു കുസൃതി ഒപ്പിക്കാന്‍ വധുവിന് തോന്നിയത്. മണ്ഡപത്തിൽ വധു ഒപ്പിച്ച കുസൃതിയും ശേഷം നാണിച്ചു ചമ്മുന്ന വരനേയും വീഡിയോയില്‍ കാണാം. വീഡിയോയിലെ രസകരമായ ഈ ദൃശ്യം കണ്ടാൽ ആരും ചിരിച്ചു പോകും എന്ന കാര്യത്തില്‍ സംശയമില്ല. 

ഏതാനും സെക്കന്‍റുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയിൽ മണ്ഡപത്തിൽ വരണമാല്യം ചാര്‍ത്തുന്ന വധൂവരന്മാരെ കാണാം. ഒപ്പം പണ്ഡിറ്റ്ജി വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകൾ പൂർത്തിയാക്കുകയാണ്.  താലികെട്ട് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഇരുവരുടെയും ബന്ധുക്കളും സമീപത്ത് ഉണ്ട്. ആ സമയത്ത് വധു ഒപ്പിച്ച കുസൃതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. 

വരൻ താലി ചാർത്തുന്ന സമയത്ത് വധുവിന്‍റെ അണപൊട്ടിയ പ്രണയം ചുംബനത്തില്‍ കലാശിയ്ക്കുകയായിരുന്നു.    ചുറ്റും ആളുകൾ നിൽക്കുന്ന കാര്യം പോലും മറന്ന് വധു വരന്‍റെ കവിളില്‍ ചുംബനം നൽകുകയാണ്. താലി ചാർത്തുന്നതിൽ ശ്രദ്ധിച്ചിരുന്ന വരന്‍ പ്രതീക്ഷിക്കാതെ കിട്ടിയ ചുംബനത്തിൽ അക്ഷരാർത്ഥത്തിൽ ഞെട്ടുന്നതും  നാണിച്ചു ചമ്മുന്നതും വിഡീയോയിൽ കാണാം... 

രസകരമായ ഈ വീഡിയോ കാണാം..... 

സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുന്ന ഈ വീഡിയോ witty_wedding എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വൈറലാകുന്ന ഈ വീഡിയോയ്ക്ക് ഇതുവരെ 180 k വ്യൂസും നിരവധി ലൈക്‌സും കമന്റുകളും ലഭിച്ചിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News