IndiGo IATA Travel Pass: വാക്സിനേഷൻ സ്റ്റാറ്റസും, ടെസ്റ്റ് റിസൾട്ടുകളും അറിയാം, യാത്രക്കാർക്ക് ഡിജിറ്റൽ പാസ്പോർട്ട് സംവിധാനമൊരുക്കാൻ ഇൻഡിഗോ
ഈ IATA ട്രാവൽ പാസ് ബന്ധപ്പെട്ട രാജ്യങ്ങൾക്ക് ആവശ്യമായ യാത്രക്കാരുടെ വിവരങ്ങൾ ലഘൂകരിക്കുകയും ഡിജിറ്റൈസ് ചെയ്യുകയും ചെയ്യും.
Newdelhi: ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനുമായി (IATA) സഹകരിച്ച് ഡിജിറ്റൽ പാസ്പോർട്ട് സംവിധാനം എർപ്പെടുത്താൻ ഇൻഡിഗോ എയർലൈൻസ്.ഒരു പൈലറ്റ് പ്രോജക്റ്റ് എന്ന നിലയിലായിരിക്കും ഇത്. ഇൻഡിഗോ ഇത് യാത്രക്കാരുടെ പ്രീ-ട്രാവൽ ടെസ്റ്റ്(ആർ.ടി.പി.സി.ആർ) അല്ലെങ്കിൽ വാക്സിനേഷൻ സ്റ്റാറ്റസ് എന്നിവ പരിശോധിക്കുകയാണ് ലക്ഷ്യം.
കോവിഡ് -19 ടെസ്റ്റുകൾക്കോ വാക്സിനുകൾക്കോ വേണ്ടിയുള്ള സർക്കാർ ആവശ്യങ്ങൾക്ക് അനുസൃതമായി യാത്രകൾ എളുപ്പത്തിലും സുരക്ഷിതമായും കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഒരു മൊബൈൽ ആപ്പായിരിക്കും IATA ട്രാവൽ പാസ്.ആഗസ്റ്റ് 20 മുതൽ പുതിയ സംവിധാനങ്ങൾ നടപ്പാകും.
IATA ട്രാവൽ പാസ് മുഖേനെ അംഗീകൃത ലാബുകളെയും ടെസ്റ്റ് സെന്ററുകളെയും ഫലങ്ങളോ വാക്സിനേഷൻ സർട്ടിഫിക്കറ്റുകളോ സുരക്ഷിതമായി യാത്രക്കാർക്ക് അയയ്ക്കാൻ പ്രാപ്തമാക്കുമെന്ന് എയർലൈൻ ചൂണ്ടിക്കാട്ടി. ഈ IATA ട്രാവൽ പാസ് ബന്ധപ്പെട്ട രാജ്യങ്ങൾക്ക് ആവശ്യമായ യാത്രക്കാരുടെ വിവരങ്ങൾ ലഘൂകരിക്കുകയും ഡിജിറ്റൈസ് ചെയ്യുകയും ചെയ്യും.
അതേസമയം കഴിഞ്ഞ 24 മണിക്കൂറുകളിൽ രാജ്യത്ത് 30,549 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്ന കോവിഡ് കണക്കുകൾ. കഴിഞ്ഞ ദിവസം 40,134 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 24 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...