ന്യൂഡൽഹി: ഇന്ത്യയിൽ അടിയന്തിരമായി വാക്ലിൻ ഉപയോഗിക്കണമെന്ന് കാണിച്ച് ഫാർസ്യൂട്ടിക്കൽ കമ്പനി ജോൺസൺ ആൻറ് ജോൺസൺ നൽകിയ അപേക്ഷ പിൻവലിച്ചു. എന്താണ് ഇതിന് പിന്നിലുള്ള കാരണമെന്ന് വ്യക്തമല്ല. തിങ്കളാഴ്ചയാണ് കമ്പനി അപേക്ഷ പിൻവലിച്ചത്.
വാക്സിൻ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ കാലതാമസം ഉണ്ടാവുമെന്നത് സംബന്ധിച്ച് നേരത്ത എതിരഭിപ്രായങ്ങൾ ഉണ്ടായിരുന്നു. ഇറക്കുമതി നീണ്ടേക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.എന്നാൽ ജോൺസൺൻറെ വാക്സിൻ പക്ഷാഘാതത്തിന് കാരണമായേക്കാമെന്ന് നേരത്തെ അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു.
12.8 ദശലക്ഷം ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിനുകൾ നൽകിയതിൽ നൂറോളം ജിബിഎസ് കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് വിവരം.
നിലവിൽ കോവി് ഷീൽഡ്,കൊവാക്സിൻ, സ്ഫുട്നിക്, മൊഡേണ വാക്ലിനുകളാണ് ഇന്ത്യയിൽ ലഭ്യമായിട്ടുള്ളത്. Drugs Controller General of India തന്നെയാണ് വാക്സിൻ ഉപയോഗത്തിനുള്ള അപേക്ഷ കമ്പനി പിൻവലിച്ചതായി അറിയിച്ചത്. നിലവിൽ ഇത് വരെയും ഇതിന് പിന്നിലെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...