IndiGo New Service: രാജ്യത്തെ വലുതും ചെറുതുമായ നഗരങ്ങളെ കോര്‍ത്തിണക്കി ചിലവ് കുറഞ്ഞ  വിമാനസര്‍വീസ്  നല്‍കുന്ന എയര്‍ലൈന്‍സ് ആണ് ഇന്‍ഡിഗോ. ലോകത്തിലെതന്നെ  ഏറ്റവും വേഗത്തിൽ വളരുന്ന ചിലവ് കുറഞ്ഞ  എയര്‍ലൈന്‍സ് ആണ് ഇത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോള്‍ ഇന്‍ഡിഗോ  (IndiGo) സര്‍വീസിനായി രാജ്യത്തെ  73-ാമത്തെ ചെറു നഗരത്തെ തിരഞ്ഞെടുത്തിരിയ്ക്കുകയാണ്. അതായത്  ആന്ധ്രാപ്രദേശിലെ കടപ്പയില്‍നിന്നാണ്‌ (Kadapa)  IndiGo  പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. മാർച്ച് 27 മുതലാണ് സര്‍വീസ്.   


 ആന്ധ്രാപ്രദേശിലെ കടപ്പയില്‍നിന്നും  ഈ 5 നഗരങ്ങളിലേയ്ക്കാണ് സര്‍വീസ് ആരംഭിക്കുന്നത്. 
ഇൻഡിഗോ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന രാജ്യത്തെ 73-ാമത്തെ നഗരമായിരിക്കും കടപ്പ. 


കടപ്പ-ചെന്നൈ, കടപ്പ-വിജയവാഡ, കടപ്പ-ബാംഗ്ലൂർ, കടപ്പ-വിശാഖപട്ടണം, കടപ്പ-ഹൈദരാബാദ് എന്നിവിടങ്ങളിലേയ്ക്ക് പുതിയ എക്‌സ്‌ക്ലൂസീവ് ഫ്‌ളൈറ്റുകളാണ് ആരംഭിക്കുന്നത്. കടപ്പ-ചെന്നൈ, കടപ്പ-വിജയവാഡ, കടപ്പ-ഹൈദരാബാദ് റൂട്ടുകളിൽ മാർച്ച് 27 മുതലും കടപ്പ-ബാംഗ്ലൂർ, കടപ്പ-വിശാഖപട്ടണം റൂട്ടുകളിൽ മാർച്ച് 29 മുതലുമാണ് വിമാന സര്‍വീസ്  ആരംഭിക്കുക. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.