Indigo Goof Up: ഇൻഡിഗോ എയർലൈന്‍സിന്റെ മണ്ടത്തരം, പാറ്റ്‌നയില്‍ എത്തേണ്ട യാത്രക്കാരന് എത്തിയത് ഉദയ്പൂരില്‍...!
Indigo Goof Up: ഇൻഡിഗോ എയർലൈനിന്‍റെ മണ്ടത്തരം മൂലം പാറ്റ്‌നയില്‍ എത്തേണ്ട യാത്രക്കാരന്‍ എത്തിച്ചേര്‍ന്നത് തന്‍റെ ലക്ഷ്യസ്ഥാനത്ത് നിന്ന് 1400 കിലോമീറ്റർ അകലെയുള്ള ഉദയ്പൂരിലാണ്..!!
Indigo Goof Up: പോകേണ്ടത് ജപ്പാനില്‍ എത്തിച്ചേര്‍ന്നത് ചൈനയില്‍ എന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ... എന്നാല്‍, കഴിഞ്ഞ ദിവസം ഇന്‍ഡിഗോ വിമാനം ഇത് തെളിയിച്ചു...! അതായത്, പാറ്റ്‌നയിലേയ്ക്ക് പോകാനായി ഇന്‍ഡിഗോ വിമാനത്തില്‍ കയറിയ ഒരു യാത്രക്കാരന് സംഭവിച്ചത് ഏതാണ്ട് ഇത് തന്നെയാണ്...!
ഇൻഡിഗോ എയർലൈനിന്‍റെ മണ്ടത്തരം മൂലം പാറ്റ്‌നയില്‍ എത്തേണ്ട യാത്രക്കാരന്‍ എത്തിച്ചേര്‍ന്നത് തന്‍റെ ലക്ഷ്യസ്ഥാനത്ത് നിന്ന് 1400 കിലോമീറ്റർ അകലെയുള്ള ഉദയ്പൂരിലാണ്..!!
എയര്‍ ലൈന്‍സിന്‍റെ അനാസ്ഥ മൂലം പാറ്റ്‌നയിലേയ്ക്ക് പോവേണ്ട യാത്രക്കാരൻ രാജസ്ഥാനിലെ ഉദയ്പൂരിലെത്തി. ഇൻഡിഗോ വിമാനത്തിൽ പാറ്റ്‌നയിലേക്ക് പോകേണ്ട യാത്രക്കാരന്‍ എയർലൈനിന്‍റെ മറ്റൊരു വിമാനത്തിൽ കയറി തനിക്ക് എത്തേണ്ട സ്ഥലത്തുനിന്നും 1400 കിലോമീറ്റർ അകലെയുള്ള ഉദയ്പൂരിൽ ലാൻഡ് ചെയ്തു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അന്വേഷണത്തിന് ഉത്തരവിട്ടിരിയ്ക്കുകയാണ്.
ജനുവരി 30നാണ് സംഭവം നടന്നത്. യാത്രക്കാരനെ അടുത്ത ദിവസം ലക്ഷ്യസ്ഥാനത്തേക്ക് അയച്ചതായും പറയുന്നു. ഇൻഡിഗോ ഫ്‌ളൈറ്റ് 6E-214 വഴി പാറ്റ്‌നയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ഹുസൈൻ എന്ന യാത്രക്കാരനാണ് ഈ അനുഭവം നേരിട്ടത്. ഉദയ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് യാത്രക്കാരന് അബദ്ധം മനസ്സിലായത്. ഇതിനുശേഷം അദ്ദേഹം ഉദയ്പൂർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അവർ ഇക്കാര്യം എയർലൈനിനെ അറിയിക്കുകയും ചെയ്തു. അതേ ദിവസം തന്നെ അദ്ദേഹത്തെ ഡൽഹിയിലേക്കും തുടർന്ന് ജനുവരി 31 ന് പാറ്റ്‌നയിലേക്കും എത്തിച്ചു.
എന്നാല്‍, സംഭവം വിവാദമായത്തോടെ വിഷയത്തില്‍ ഡിജിസിഎ ഇടപെട്ടു. ഈ വിഷയത്തിൽ റിപ്പോർട്ട് തേടുകയാണെന്നും എയർലൈനിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഡിജിസിഎ ഉദ്യോഗസ്ഥൻ പറഞ്ഞു.
യാത്രക്കാരുടെ ബോർഡിംഗ് പാസ് കൃത്യമായി സ്‌കാൻ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് അന്വേഷണത്തിൽ ഡിജിസിഎ കണ്ടെത്തുമെന്നും കയറുന്നതിന് മുമ്പ് നിയമപ്രകാരം രണ്ട് പോയിന്റുകളിൽ ബോർഡിംഗ് പാസ് പരിശോധിക്കുമെന്നും അപ്പോൾ എങ്ങനെയാണ് തെറ്റായ വിമാനത്തിൽ കയറിയതെന്നും അദ്ദേഹം ചോദിച്ചു.
ഇത്തരത്തില്‍ അടുത്തിടെ ഇന്‍ഡിഗോ വിമാനത്തില്‍ ഉണ്ടായ രണ്ടാമത്തെ സംഭവമാണ് ഇത്. മുന്‍പ് ജനുവരി 13 ന് ഇൻഡോറിലേക്കുള്ള വിമാന ടിക്കറ്റും ബോർഡിംഗ് പാസും ഉണ്ടായിരുന്ന ഒരു യാത്രക്കാരൻ തെറ്റായ വിമാനത്തിൽ കയറി നാഗ്പൂരിലെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...