ഇൻഡി​ഗോ വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് പാകിസ്ഥാനിലെ കറാച്ചിയിൽ ഇറക്കി. ഷാർജ-ഹൈദരാബാദ് വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്. വിമാനത്തിൽ അധികൃതർ പരിശോധന നടത്തുകയാണ്. ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ വിമാനം 6E-1406 ആണ് വഴിതിരിച്ചുവിട്ട് കറാച്ചിയിൽ ഇറക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കറാച്ചിയിലേക്ക് മറ്റൊരു വിമാനം അയയ്ക്കാൻ തയ്യാറെടുക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. മുൻകരുതലെന്ന നിലയിൽ ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് വിമാനം കറാച്ചിയിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു. രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ വിമാനമാണ് തകരാറിനെ തുടർന്ന് കറാച്ചിയിൽ  ഇറങ്ങുന്നത്.



ALSO READ: SpiceJet SG-11 : സ്പൈസ്ജെറ്റ് വിമാനം വീണ്ടും അടിയന്തരമായി ഇറക്കി; ഇത്തവണ പാകിസ്ഥാനിൽ; ലാൻഡ് ചെയ്തത് ഡൽഹി-ദുബായ് വിമാനം


അടുത്തിടെ, ഡൽഹിയിൽ നിന്ന് വഡോദരയിലേക്ക് പറന്ന ഇൻഡിഗോ വിമാനം മുൻകരുതൽ നടപടിയായി രാജസ്ഥാനിലെ ജയ്പൂരിലും ലാൻഡിംഗ് നടത്താൻ വഴിതിരിച്ചുവിട്ടിരുന്നു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിമാനത്തിന്റെ എഞ്ചിനിൽ വൈബ്രേഷനുകൾ ഉണ്ടായിരുന്നു. അടുത്ത കാലത്തായി, വിവിധ എയർലൈനുകളിൽ നിന്നുള്ള വിമാനങ്ങളിൽ സാങ്കേതിക തകരാറുകൾ കൂടുതലായിട്ടുണ്ട്. ഇതാണ് അടിയന്തര ലാൻഡിങ്ങുകൾക്കും വഴിതിരിച്ചുവിടുന്നതിനും കാരണമാകുന്നത്.


Updating....



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.