തിരുവനന്തപുരം: രാജ്യത്തെ ശുചിത്വമേറിയ 500 നഗരങ്ങളുടെ പുതിയ പട്ടിക പുറത്തുവന്നപ്പോൾ കേരളം വളരെ പിന്നില്‍.  സംസ്ഥാനത്തെ ഒരു നഗരത്തിനു പോലും ആദ്യ 250ൽ സ്ഥാന പിടിക്കാനായില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഒന്നാം സ്ഥാനത്തും ഭോപ്പാല്‍ രണ്ടാം സ്ഥാനത്തും എത്തി. വിശാഖപട്ടണം മൂന്നാം സ്ഥാനത്തുണ്ട്. 


ലിസ്റ്റിലെ ഏറ്റവും വൃത്തിഹീനമായ നഗരം ഉത്തര്‍പ്രദേശിലെ ഗോണ്ടയാണ്. എന്നാല്‍ ഈ സര്‍വേയില്‍ പശ്ചിമബംഗാള്‍ ഉള്‍പ്പെട്ടിരുന്നില്ല. ഏകദേശം 18 ലക്ഷം ആളുകള്‍ ഈ സര്‍വേയില്‍ പങ്കെടുത്തിരുന്നു.  


2014 ലെ പട്ടികയിൽ അ‍ഞ്ചാം സ്ഥാനത്തും കഴിഞ്ഞവർഷം 55–ാം സ്ഥാനത്തുമുണ്ടായിരുന്ന കൊച്ചി ഇത്തവണ 271–ാം സ്ഥാനതെത്തി. കഴിഞ്ഞവർഷം ഒന്നാമതായിരുന്ന മൈസൂരു അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 254 –ാം സ്ഥാനതെത്തിയ കോഴിക്കോടാണ് കേരളത്തില്‍ നിന്നുള്ള ഒന്നാമന്‍.


തുറസ്സായ സ്ഥലത്തെ വിസർജനം, ഖരമാലിന്യ സംസ്കരണം എന്നിവ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ കണക്കിലെടുത്താണു കേന്ദ്ര നഗരവികസന മന്ത്രാലയം പട്ടിക തയാറാക്കിയത്.