ന്യൂഡല്‍ഹി: ഇന്ദു മല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.  ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഓഫീസിലെത്തിയാണ് അവര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തത്. നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ ആദ്യ അഭിഭാഷകയായി ഇതോടെ ഇന്ദു മല്‍ഹോത്ര. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വാതന്ത്ര്യത്തിനു ശേഷം സുപ്രീംകോടതി ജഡ്ജിയാകുന്ന ഏഴാമത്തെ വനിതായാണ് ഇവര്‍. ഇന്ദു മല്‍ഹോത്രയ്‌ക്കൊപ്പം കൊളീജിയം ശുപാര്‍ശ ചെയ്ത കെ.എം.ജോസഫിന്‍റെ പേര് കേന്ദ്രം മടക്കി അയച്ചത് വിവാദമായിരുന്നു.


1956-ല്‍ ബെംഗളൂരുവിലാണ് ഇന്ദു മല്‍ഹോത്രയുടെ ജനനം. സുപ്രീംകോടതി അഭിഭാഷകനായിരുന്ന അച്ഛന്‍ ഓം പ്രകാശ് മല്‍ഹോത്രയുടെ പാത പിന്തുടര്‍ന്ന് നിയമരംഗത്തെത്തി. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നാണ് നിയമബിരുദം. 1983-ലാണ് പ്രാക്ടീസ് തുടങ്ങിയത്‌.