ചെന്നൈ: നൂങ്കമ്പാക്കം ചെന്നൈ നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരിസ്വാതിയെ വെട്ടിക്കൊന്ന കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ കൂടുതല്‍ വ്യക്തമായ പുതിയ ചിത്രം പൊലീസ് പുറത്തുവിട്ടു.  റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുകൂടി ഇയാള്‍  നടന്നുപോകുന്ന ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 റെയില്‍ വേ പ്ളാറ്റ്ഫോമിന് അടുത്തുള്ള കെട്ടിടത്തില്‍ സ്ഥാപിച്ച സി.സി.ടി.വിയില്‍ നിന്നാണ് ഇയാളുടെ ദൃശ്യങ്ങളില്‍ പതിഞ്ഞത്. സംഭവം നടന്ന നൂങ്കമ്പക്കം റെയില്‍ വേ സ്റ്റേഷനില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിരുന്നില്ല.പ്രതിയെന്ന്‍ സംശയിക്കുന്ന ഇയാളെക്കുറിച്ച്  എന്തെങ്കിലും വിവരം കിട്ടുകയാണെങ്കില്‍ 1512 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്നും  പൊലീസ് വിളംബരം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ദൃക്സാക്ഷികളായവര്‍ കൃത്യമായ വിവരങ്ങള്‍ പൊലീസിന് കൈമാറാതിരുന്നത് കേസന്വേഷണത്തെ ബാധിച്ചിരുന്നു. 


കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ആറരയ്ക്കാണ് ജോലിസ്ഥലത്തേക്കു പോകാൻ ട്രെയിൻ കാത്തു നിന്ന ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ റെയില്‍വെ സ്റ്റേഷനില്‍ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് വെട്ടികൊലപ്പെടുത്തിയത്. മരമലൈ നഗറിലുള്ള മഹീന്ദ്ര ടെക് പാര്‍ക്കിലെ ജീവനക്കാരിയായ സ്വാതി ഓഫീസിലെത്തുന്നതിന് ട്രെയിൻ കാത്തുനില്‍ക്കെയായിരുന്നു സംഭവം.


പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് ട്രാവല്‍ ബാഗ് തൂക്കിയ യുവാവ് നടന്നെത്തുകയും അവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്‌തെന്നാണ് ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞത്. വഴക്കിനിടെ പ്രതി യുവതിയെ വെട്ടി വീഴ്ത്തുകയായിരുന്നു. പ്ലാറ്റ്ഫോമിലെ കടകളിലെ ജീവനക്കാരും മറ്റ് യാത്രക്കാരും നോക്കി നില്‍ക്കെയാണിത്.