ന്യൂഡൽഹി: നടൻ ഇന്നസെൻറിൻറെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി. പ്രേക്ഷകരെ  ചിരിപ്പിച്ചും  ജീവിതത്തിൽ നർമ്മം നിറച്ചും അദ്ദേഹം സമ്മാനിച്ച ഓർമ്മികൾ ഇനിയും നിലനിൽക്കുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നവെന്നും പ്രധാനമന്ത്രി ട്വീറ്റ്ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

അനുകരണീയമായ ശൈലിയിലൂടെ അദ്ദേഹം ആളുകളുടെ ഹൃദയത്തിലും മനസ്സിലും ആഴത്തിലുള്ള മുദ്ര പതിപ്പിച്ചെന്ന് രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും രാഹുൽ അനുശോചനം അറിയിച്ചു.


 




ഞായാറാഴ്ച രാത്രി 10.30 ഒാടെയാണ് നടൻ ഇന്നസെൻറ് അന്തരിച്ചത്. അസുഖം ബാധിച്ച് അദ്ദേഹം കൊച്ചി ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.