Simran Singh Death: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വാടക വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ
Simran Singh Death Updates: ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസറും ഫ്രീലാൻസ് റേഡിയോ ജോക്കിയുമായ സിമ്രാൻ സിംഗ് വ്യാഴാഴ്ച ആത്മഹത്യ ചെയ്തു.
ന്യൂഡല്‍ഹി: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ആർജെയുമായ യുവതി ജീവനൊടുക്കിയ നിലയിൽ. ആർജെ സിമ്രാൻ എന്നറിയപ്പെടുന്ന സിമ്രാൻ സിംഗിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 25 വയസായിരുന്നു.
Also Read: മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള തർക്കം; യുവാവിനെ കൊന്ന് ഭാരതപ്പുഴയിൽ തള്ളി; 6 പേർ പിടിയിൽ!
സിമ്രാന് ഇൻസ്റ്റാഗ്രാമിൽ ഏഴ്ഉസിമ്രാനുളളത്. ജമ്മു കശ്മീർ സ്വദേശിയാണ് മരിച്ച സിമ്രാൻ. ഗുരുഗ്രാമിൽ വാടകയ്ക്ക് താമസിച്ചിരുന്ന അപ്പാർട്ട്മെന്‍റിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സിമ്രാൻ റൂമിന്‍റെ വാതിൽ തുറക്കാത്തതിനെ തുടർന്നാണ് ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Also Read: പുതുവർഷത്തിൽ ശുക്രൻ 10 തവണ രാശി മാറും; ഈ രാശിക്കാരുടെ സമ്പത്ത് ഇരട്ടിക്കും!
തുടർന്ന് പോലീസെത്തി വാതിൽ തുറന്നപ്പോഴാണ് യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പോലീസ് പരിശോധനയിൽ ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല എന്നാണ് റിപ്പോർട്ട്. മരണത്തിൽ കുടുംബം പരാതി നൽകിയിട്ടില്ലെന്നും ദുരൂഹതകളില്ലെന്നും പോലീസ് അറിയിച്ചു. മൃതദേഹം കുടുംബത്തിന് കൈമാറിയതായും പോലീസ് വ്യക്തമാക്കി. സിമ്രാൻ കുറച്ചു നാളായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. ജമ്മു കി ധഡ്കൻ എന്നാണ് സിമ്രാനെ ജമ്മു കശ്മീരിൽ അറിയപ്പെട്ടിരുന്നത്. സിമ്രാൻ സിംഗിന്റെ അപ്രതീക്ഷിതവുമായ വിയോഗത്തിൽ JKNC പ്രസിഡൻ്റ് ഡോ. ഫാറൂഖ് അബ്ദുള്ളയും J&K മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും അഗാധമായ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.