VK Sasikalaയുമായി ചങ്ങാത്തം, 16 പാർട്ടി അംഗങ്ങളെ പുറത്താക്കി AIADMK
VK Sasikala വീണ്ടും തമിഴ്‌നാട് രാഷ്ട്രീയത്തിലേയ്ക്ക് തിരികെ എത്തുന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ നിര്‍ണ്ണായക നീക്കവുമായി AIADMK..
Chennai: VK Sasikala വീണ്ടും തമിഴ്‌നാട് രാഷ്ട്രീയത്തിലേയ്ക്ക് തിരികെ എത്തുന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ നിര്‍ണ്ണായക നീക്കവുമായി AIADMK..
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ നേതാവ് വി.കെ ശശികലയുമായി (VK Sasikala) സഹകരിച്ചു വെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് 16 പാർട്ടി അംഗങ്ങളെ എ.ഐ.എ.ഡി.എം.കെ (AIADMK) പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായി ആരോപിച്ചാണ് ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
ശശികലയും പാർട്ടി നേതാക്കളിലൊലോരാളും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്‍റെ ഓഡിയോ ക്ലിപ്പ് അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഓഡിയോ ക്ലിപ്പില്‍ രാഷ്ട്രീയത്തിലേയ്ക്കുള്ള തന്‍റെ തിരിച്ചുവരവിനെപ്പറ്റി അവര്‍ സൂചിപ്പിക്കുന്നുണ്ട്. എംജിആറിന്‍റെയും ജയലളിതയുടെയും സുവര്‍ണ്ണ കാലം ആവര്‍ത്തിക്കുമെന്നും അവര്‍ സൂചിപ്പിക്കുന്നു. ഇതോടെയാണ് നിര്‍ണ്ണായക തീരുമാനവുമായി AIADMK എത്തുന്നത്.
കോവിഡ് ശമിയ്ക്കുമ്പോള്‍ താന്‍ തീര്‍ച്ചയായും പാര്‍ട്ടിയില്‍ തിരികെയെത്തുമെന്നാണ് വികെ ശശികല സംഭാഷണത്തില്‍ പറയുന്നത്. "അമ്മ"യോടൊപ്പം ഉണ്ടാവുമെന്ന് നേതാവ് മറുപടിയും നല്‍കുന്നുണ്ട്. തുടര്‍ന്നാണ് വി.കെ ശശികലയുമായി (VK Sasikala) സമ്പര്‍ക്കമുണ്ടായിരുന്ന 16 നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പുറത്താക്കപ്പെട്ടവരില്‍ ശശികലയുടെ വക്താവ് വി. പുഗഴേണ്ടിയും (V Pugazhendi) ഉള്‍പ്പെടുന്നു.
ശശികല AIADMKയിലെ അംഗമല്ല എന്നും ടിടിവി ദിനകരന്‍റെ (TTV Dhinakaran) അമ്മ മക്കൽ മുന്നേട്ര കഴകത്തിലെ (Amma Makkal Munnetra Kazhagam - MMK) അംഗമാണ് എന്നും AIADMK നേതാവ് സി പൊന്നയ്യൻ (C Ponnaiyan) കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Also Read: Gujarat Assembly Election ലക്ഷ്യമിട്ട് AAP, എല്ലാ സീറ്റിലും മത്സരിക്കുമെന്ന് Arvind Kejriwal
അതേസമയം, ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുകയാണ് ശശികല. ബിജെപിയുടെ പിന്തുണയോടെ ഒരു രാഷ്ട്രീയ തിരിച്ചുവരവിനാണ് ശശികല തയ്യാറെടുക്കുന്നത്. ഇപിഎസ് ഒപിഎസ് ഭിന്നതയ്ക്കിടെ തന്‍റെ രണ്ടാം വരവ് സാധ്യമാക്കാനുള്ള ചരടുവലിയാണ് ശശികല നടത്തുന്നത്.
മാർച്ചിൽ ജയില്‍ മോചിതയായശേഷം, ശശികല രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. തമിഴ് രാഷ്ട്രീയം ഏറെ അമ്പരപ്പോടെയാണ് ഈ വാര്‍ത്ത ശ്രവിച്ചത്. ശശികലയുടെ രാഷ്ട്രീയത്തിലേയ്ക്കുള്ള തിരിച്ചു വരവ് ഏറെ ആകാംഷയോടെ കാത്തിരുന്നവര്‍ക്ക് നിരാശയായിരുന്നു ഫലം. എന്നാല്‍, ഇടവേളയ്ക്ക് ശേഷം അവര്‍ രാഷ്ട്രീയത്തില്‍ തിരികെയെത്തുമെന്ന് പ്രവചിച്ചവരും ഏറെ...!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.