V K Sasikala: DMKയുടെ പരാജയം ഉറപ്പാക്കണം, രാഷ്ട്രീയത്തോട് വിടവാങ്ങി വി കെ ശശികല

തമിഴ് നാട്ടില്‍ നിയമ സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ നിര്‍ണ്ണായക തീരുമാനവുമായി AIADMK നേതാവ് V K Sasikala...

Written by - Zee Malayalam News Desk | Last Updated : Mar 4, 2021, 12:07 AM IST
  • രാഷ്ട്രീയത്തോട് വിടവാങ്ങി വി കെ ശശികല
  • എഐഎഡിഎംകെ (AIADMK) പ്രവർത്തകർ എപ്പോഴും ഒന്നിച്ചു നിൽക്കണമെന്നും ഡിഎംകെയുടെ പരാജയം ഉറപ്പുവരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
  • ജയിൽ മോചിതയായി ഏകദേശം ഒരു മാസം പിന്നിടുമ്പോഴാണ് താന്‍ രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങുകയാണെന്ന് ശശികല വ്യക്തമാക്കിയിരിക്കുന്നത്.
V K Sasikala: DMKയുടെ പരാജയം ഉറപ്പാക്കണം, രാഷ്ട്രീയത്തോട് വിടവാങ്ങി വി കെ ശശികല

Chennai: തമിഴ് നാട്ടില്‍ നിയമ സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ നിര്‍ണ്ണായക തീരുമാനവുമായി AIADMK നേതാവ് V K Sasikala...

സജീവ രാഷ്ട്രീയത്തിൽ നിന്നും വിട വാങ്ങുകയാണ് എന്ന്  പ്രസ്താവനയിലൂടെ പൊതുജനങ്ങളെ അറിയിച്ച  ശശികല   (V K Sasikala) തമിഴ് ജനതയോടും അനുയായികളോടും എപ്പോഴും നന്ദിയുള്ളവളായിരിക്കുമെന്നും പറഞ്ഞു. താൻ അധികാരമോ പദവിയോ ഇതുവരെ ആഗ്രഹിച്ചിട്ടില്ലെന്നും  പൈശാചിക ശക്തിയായ ഡിഎംകെ (DMK) അധികാരത്തിൽ എത്തില്ലെന്ന് ഉറപ്പുവരുത്തണമെന്നും അവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിൽ നിന്നു വിട്ടു നിന്നാലും അമ്മയുടെ ഭരണം തുടരുന്നതിനായി പ്രാർത്ഥിക്കും.,  ശശികല പറയുന്നു.

എഐഎഡിഎംകെ  (AIADMK) പ്രവർത്തകർ എപ്പോഴും ഒന്നിച്ചു നിൽക്കണമെന്നും ഡിഎംകെയുടെ പരാജയം ഉറപ്പുവരുത്തണമെന്നും അവർ ആവശ്യപ്പെട്ടു. ജയിൽ മോചിതയായി ഏകദേശം ഒരു മാസം പിന്നിടുമ്പോഴാണ് താന്‍ രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങുകയാണെന്ന് ശശികല വ്യക്തമാക്കിയിരിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ 4 വർഷത്തെ ജയിൽവാസത്തിന് ശേഷം   ജനുവരി 27നാണ് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത സഹായിയായ ശശികല ജയില്‍ മോചിതയായത്. രാഷ്ട്രീയത്തിൽ വീണ്ടും  സജീവമാകുമെന്നായിരുന്നു ജയിൽ മോചിതയായിതിനു പിന്നാലെ ശശികല പറഞ്ഞത്. 

അതേസമയം, ശശികലയുടെ പ്രസ്താവന രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചിരിയ്ക്കുകയാണ്.  നീണ്ട ജയില്‍ വാസത്തിന് ശേഷം  ശശികലയുടെ  രാഷ്ട്രീയപ്രവേശനം സംബന്ധിച്ച്‌ ആകാംക്ഷ നിലനില്‍ക്കെയാണ് രാഷ്ട്രീയ ജീവിതം തന്നെ ഉപേക്ഷിക്കുന്നുവെന്ന സുപ്രധാന പ്രഖ്യാപനം അവര്‍ നടത്തിയിരിയ്ക്കുന്നത്.

ശശികലയുടെ ഈ പിന്‍‌മാറ്റത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. അവര്‍ ജയില്‍ മോചിതയാകുന്നതിന് തൊട്ടുമുന്‍പ്  അവരുടെ  കോടിക്കണക്കിന്‌  രൂപയുടെ സമ്പത്ത് സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നു. ജയില്‍ മോചിത യാകും മുന്‍പ് തന്നെ AIADMKയില്‍നിന്നും അവരെ പുറത്താക്കിയിരുന്നു.  

അതേസമയം, ജയിലില്‍ നിന്ന് പുറത്തിറങ്ങിയയുടന്‍, താന്‍ രാഷ്ട്രീയത്തില്‍ സജീവമാകും എന്ന് പ്രതികരിച്ച  ശശികലയുടെ  രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള ഇപ്പോഴത്തെ തീരുമാനം നിരവധി   അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിരിയ്ക്കുകയാണ്.......

Also read: Supreme Court: സര്‍ക്കാരിന്‍റെ അഭിപ്രായത്തോട് വിയോജിക്കുന്നത് രാജ്യദ്രോഹമല്ല, സുപ്രീംകോടതി

നാല് വര്‍ഷത്തെ  ജയില്‍ വാസത്തിനു ശേഷം  തമിഴ് നാട്ടിലെത്തുന്ന  ശശികല,  മുഖ്യമന്ത്രി പളനിസ്വാമിയെ നിഷ്‌കാസനം ചെയ്ത്    AIADMKയുടെ  കടിഞ്ഞാണ്‍ കയ്യിലെടുക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍...  അഥവാ അതിന് സാധിച്ചില്ലെങ്കില്‍ ദിനകരന്‍ രൂപം നല്‍കിയ അമ്മാ മക്കള്‍ മുന്നേറ്റ കഴകത്തെ (എഎംഎംകെ) ശക്തിപ്പെടുത്തുമെന്നും ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും  തെറ്റിച്ചുകൊണ്ടാണ് ശശികലയുടെ രാഷ്ടീയത്തില്‍ നിന്നുള്ള രാജിപ്രഖ്യാപനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News