Bharat Biotech: ഭാരത് ബയോടെക് ഇൻട്രാ നാസൽ വാക്സിൻ; രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് അനുമതി
മൂക്കിലൂടെ നല്കുന്ന വാക്സിന് ആദ്യമായാണ് ഇന്ത്യയിൽ മനുഷ്യരിൽ പരീക്ഷണത്തിന് മൂന്നാംഘട്ട അനുമതി നൽകുന്നത്. ആദ്യ ഘട്ട പരീക്ഷണം വിജയമാണെന്നും പാർശ്വ ഫലങ്ങളില്ലെന്നും അധികൃതർ അറിയിച്ചു.
ന്യൂഡല്‍ഹി: ഇന്ത്യൻ വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്(Bharat Biotech) വികസിപ്പിച്ച മൂക്കിലൂടെ നൽകുന്ന കോവിഡ് -19 വാക്സിന്(Covid-19 vaccine) രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന്(Clinical Trials) അനുമതി. പരീക്ഷണത്തിന് റെഗുലേറ്ററി അംഗീകാരം നൽകിയതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം(Ministry of Science and Technology) അറിയിച്ചു. 18നും 60നും ഇടയിൽ പ്രായമുള്ളവരിൽ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം പൂർത്തിയാക്കിയിരുന്നു. നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്ന കോവാക്സിനിന്റെ(Covaxin) നിർമാതാക്കളാണ് ഭാരത് ബയോടെക്.
ഇത്തരത്തിലുള്ള വാക്സിന് ആദ്യമായാണ് ഇന്ത്യയിൽ മനുഷ്യരിൽ പരീക്ഷണത്തിന് മൂന്നാംഘട്ട അനുമതി നൽകുന്നത്. വാക്സിൻ്റെ ആദ്യ ഘട്ട (First Phase) പരീക്ഷണം വിജയമാണെന്നും പാർശ്വ ഫലങ്ങളൊന്നും(Side effects) പരീക്ഷണ സമയത്ത് റിപ്പോർട്ട് ചെയ്തിലെന്നും ഭാരത് ബയോടെക് വ്യക്തമാക്കി. മ്യഗങ്ങളില്‍(Animals) നടത്തിയ പഠനങ്ങളില്‍ വാക്‌സിന്‍ വലിയ തോതില്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിച്ചതായി കണ്ടെത്തിയിരുന്നു.
കൈയിൽ കുത്തിവെപ്പിലൂടെ നൽകുന്ന വാക്സിന് പകരമായി മൂക്കിലൂടെ തുള്ളിമരുന്ന് രീതിയിൽ നൽകുന്ന വാക്സിനാണ്(Vaccine) നേസൽ വാക്സിൻ (Nasal Vaccine). മൂക്കിൽനിന്ന് നേരിട്ട് ശ്വസന പാതയിലേക്ക് വാക്സിൻ എത്തിക്കുകയാണ് ഇവയുടെ ലക്ഷ്യം. വാക്സിൻ സ്വീകരിക്കാൻ കുത്തിവെപ്പിന്‍റെയോ സൂചിയുടെയോ ആവശ്യമില്ലെന്നതാണ് ഈ വാക്സിന്‍റെ പ്രധാന സവിശേഷത.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 38,667 പേർക്ക് കൂടി Covid രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 3.6 ശതമാനം കുറവാണ് ഇന്നത്തെ കോവിഡ് കണക്കുകൾ. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്( Test Positivity Rate) 3 ശതമാനത്തിന് താഴെ തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.73 ശതമാനമാണ്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,21,56,493 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 3,87,673 ആയി. 3,13,38,088 പേർ ഇതുവരെ രോഗമുക്തരായി
Also Read: Kerala COVID Update : 20,000ത്തിൽ താഴാതെ കേരളത്തിലെ കോവിഡ് കണക്ക്, TPR 14ന് മുകളിൽ തന്നെ
ഇന്നലെ 20,452 കേസുകൾ റിപ്പോർട്ട് ചെയ്ത കേരളത്തിലാണ് കൂടുതൽ രോഗികൾ. ഇന്നലെ രാജ്യത്ത് കോവിഡ് മൂലം 478 മരണങ്ങളാണ്(Death) റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 4,30,732 ആയി. മുംബൈയിൽ ഇന്നലെ ഡെൽറ്റ പ്ലസ്(Delta Plus) വകഭേദം മൂലമുള്ള ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. 63 വയസുകാരിയാണ ് മരിച്ചത്. Delta Plus വകഭേദം കാരണം മഹാരാഷ്ട്രയിൽ(Maharashtra) റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...