മുംബൈ: ഇന്ത്യൻ ശതകോടീശ്വരൻ മാരിലൊരാളും രാജ്യത്തെ പ്രമുഖ ബിസിനസുകാരിലൊരാളുമയിരുന്ന രാകേഷ് ജുൻജുൻവാല (62) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഹംഗാമ മീഡിയ, ആപ്ടെക്,ആകാശ എയർ എന്നിയുടെ ചെയർമാൻ വൈസ്രോയ് ഹോട്ടൽസ്, കോൺകോർഡ് ബയോടെക്, പ്രോവോഗ് ഇന്ത്യ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ഡയറക്ടറുമായിരുന്നു ജുൻജുൻവാല.


COMMERCIAL BREAK
SCROLL TO CONTINUE READING

കോളേജ് കാലം മുതൽ ആരംഭിച്ച അദ്ദേഹത്തിൻറെ ഓഹരി വ്യാപാരം 2018 സെപ്തംബർ ആയപ്പോഴേക്കും 11,000 കോടി മൂല ധനത്തിലേക്ക് എത്തി. 1985-ൽ വെറും 5000 രൂപയായിരുന്നു അദ്ദേഹത്തിൻറെ നിക്ഷേപം. രാജ്യത്തെ തന്നെ നിരവധി സംരംഭങ്ങളിൽ അദ്ദേഹത്തിന് നിക്ഷേപമുണ്ട്. ഇന്ത്യയുടെ വാറൻ ബഫറ്റ് എന്നറിയപ്പെട്ടിരുന്നു ജുൻജുൻവാലയുടെ ആസ്ഥി 4000 കോടിയിലധികം രൂപയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.