Indian Railway | ഇനി എല്ലാം വീട്ടിലെത്തിക്കും, ഹോം ഡെലിവറി സേവനത്തിന് ഒരുങ്ങി ഇന്ത്യൻ റെയിൽവേ
കൊറിയർ കമ്പനികൾക്കും ഇ-കൊമേഴ്‌സുകാർക്കും സമാനമായ മാതൃകയിൽ വ്യക്തിഗതവും ബൾക്ക് ഉപഭോക്താക്കൾക്കും ഡോർ ടു ഡോർ ഡെലിവറി സേവനം നൽകാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നു.
നിങ്ങൾക്ക് ബീഹാറിൽ നിന്ന് ഒരു ചാക്ക് അരി വേണോ അതോ ഗുജറാത്തിൽ നിന്ന് ഒരു സാരി വേണോ? ഇന്ത്യൻ റെയിൽവേ നിങ്ങളുടെ ആഗ്രഹം ഉടൻ നിറവേറ്റും. വ്യക്തിഗതവും ബൾക്ക് ഉപഭോക്താക്കൾക്കുമായി ഡോർ ടു ഡോർ ഡെലിവറി സേവനത്തിന്റെ പരീക്ഷണം നടത്തുകയാണ് ഇന്ത്യൻ റെയിൽവേ.
കൊറിയർ കമ്പനികൾക്കും ഇ-കൊമേഴ്‌സുകാർക്കും സമാനമായ മാതൃകയിൽ വ്യക്തിഗതവും ബൾക്ക് ഉപഭോക്താക്കൾക്കും ഡോർ ടു ഡോർ ഡെലിവറി സേവനം നൽകാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇതിനായി ഒരു ആപ്പ് തയാറാക്കും. ക്യുആർ കോഡ് ഉപയോഗിച്ച് രസീതുകൾ നൽകും. ഇത് ഉപയോക്താക്കൾക്ക് അവരുടെ ചരക്കുകൾ ട്രാക്കുചെയ്യുന്നതിന് സഹായിക്കുകയും ചെയ്യും.
ഉൽപ്പന്നത്തിന്റെ വിലയും ഡെലിവറി നടത്താൻ ആവശ്യമായ സമയവും ഈ ആപ്പിലോ വെബ്സൈറ്റിലോ കാണിക്കാനുള്ള സംവിധാനവും ഉണ്ടാകും. റെയിൽവേ ഒരു ട്രാൻസ്പോർട്ടറായി പ്രവർത്തിക്കുമെന്നും ഡെലിവറി മെച്ചപ്പെടുത്താൻ ഇന്ത്യാ പോസ്റ്റിനെയും മറ്റ് ഇ കൊമേഴ്സ് കമ്പനികളെയും പ്രേരിപ്പിക്കാൻ നോക്കുകയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇക്കാര്യത്തിൽ, ചില റെയിൽവേ സോണുകളോട് ഒരു മൊഡ്യൂൾ വികസിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷനിൽ (ഡിഎഫ്സിസി) റെയിൽവേയും ചേർന്നിട്ടുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് ജൂൺ-ജൂലൈ മാസത്തോടെ ഡൽഹി-എൻസിആർ, ഗുജറാത്തിലെ സാനന്ദ് എന്നിവിടങ്ങളിൽ ആദ്യ സർവീസ് ആരംഭിക്കും. ഇതുകൂടാതെ, സേവനത്തിന്റെ ഇൻ-ഹൗസ് ട്രയലും ഡിഎഫ്സിസി ആരംഭിച്ചിട്ടുണ്ട്. ഡൽഹി-എൻസിആറിനും ഗുജറാത്തിനും ശേഷം അടുgത്ത പരീക്ഷണ പദ്ധതി മുംബൈയിൽ ആസൂത്രണം ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...