IRCTC Update: ട്രെയിന്‍ യാത്ര ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. എന്നാല്‍, ദീര്‍ഘ ദൂര ട്രെയിന്‍ യാത്ര ചിലപ്പോള്‍ ചില യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാം. ഒന്ന് അമിത ലഗേജ്, രണ്ട് ശുദ്ധമായ ഭക്ഷണം. ഈ രണ്ടു കാര്യങ്ങള്‍ ദീര്‍ഘ ദൂര യാത്രകളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍,യാത്രയില്‍ ശുദ്ധമായ ഭക്ഷണം ലഭിക്കുക എന്ന വലിയ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിയ്ക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍. അതായത് ട്രെയിൻ യാത്രയ്ക്കിടെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണവും കഴിയ്ക്കാൻ സാധിക്കും. അതായത് യാത്രയ്ക്കിടെ ശുദ്ധമായ ഭക്ഷണം ലഭ്യമാക്കാനുള്ള സംവിധാനം നടപ്പാക്കിയിരിയ്ക്കുകയാണ് ഇന്ത്യൻ റെയിൽവേ.


Also Read:  Indian Railway IRCTC Update: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ട്രെയിന്‍ യാത്രയില്‍ ഇളവ് ലഭിക്കുമോ?   


 റെയിൽവേ നൽകുന്ന പുതിയ സൗകര്യങ്ങൾ അനുസരിച്ച്  ട്രെയിൻ യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചയ്യുന്ന സമയത്തു തന്നെ നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണവും ബുക്ക് ചെയ്യുവാൻ സാധിക്കും. അതായത് കൺഫേം ടിക്കറ്റിനൊപ്പം ഭക്ഷണവും ക്രമീകരിച്ചാൽ നിങ്ങളുടെ യാത്ര ഏറെ സുഖ പ്രദമാക്കാം. 


Also Read:   Indian Railway Update: സസ്യാഹാരികള്‍ക്ക് റെയില്‍വേ നല്‍കുന്ന സമ്മാനം, ഹൃദയം കീഴടക്കിയെന്ന്  യാത്രക്കാര്‍ 


IRCTC ആപ്പിൽ നിന്നും വെബ്‌സൈറ്റിൽ നിന്നും നിങ്ങളുടെ ട്രെയിൻ യാത്രയ്ക്കുള്ള ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതുപോലെ, നിങ്ങൾക്ക് ഭക്ഷണവും ബുക്ക് ചെയ്യുവാൻ സാധിക്കും. ഇത്തരത്തിൽ ബുക്ക് ചെയ്യുന്ന ഭക്ഷണം നിങ്ങളുടെ സീറ്റിൽ സമയത്തിന് എത്തിച്ചേരും. ട്രെയിൻ യാത്രയ്ക്കിടെ മുൻകൂറായി ഭക്ഷണം ബുക്ക് ചെയ്യുന്നത് വളരെ ലളിതവും ഉപയോക്തൃ സൗഹൃദവും വേഗത്തിലുള്ളതുമായ ഒരു നടപടിയാണ്.  


ട്രെയിൻ യാത്രക്കാരുടെ സൗകര്യാർത്ഥം ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനായി IRCTC അതിന്‍റെ പുതിയ eCatering ആപ്പ് അവതരിപ്പിച്ചിരിയ്ക്കുകയാണ്.  ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ഈ ആപ്പ് ലഭ്യമാണ്.  


യാത്രക്കാർക്ക് ഇപ്പോൾ ഉത്തരേന്ത്യൻ, ദക്ഷിണേന്ത്യൻ, പിസ്സ, വായിൽ വെള്ളമൂറുന്ന ബിരിയാണികൾ, ബട്ടർ ചിക്കൻ, ചൈനീസ് വിഭവങ്ങൾ തുടങ്ങി എന്തും ട്രെയിൻ യാത്രയ്ക്കിടെ ആസ്വദിക്കാം. 


ട്രെയിനുകളിൽ ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യാൻ എന്താണ് ചെയ്യേണ്ടത്?  ഈ 5 ലളിതമായ ഘട്ടങ്ങളിലൂടെ ഇത് സാധ്യമാക്കാം.


ecatering.irctc.co.in- ലേക്ക് ലോഗിൻ ചെയ്യുക
നിങ്ങളുടെ ട്രെയിനിന്‍റെ പേരോ സ്റ്റേഷൻ നമ്പറോ നൽകുക. 


നിങ്ങളുടെ PNR നൽകുകയും നിങ്ങളുടെ യാത്രയ്‌ക്കായി റെസ്റ്റോറന്റുകൾ കണ്ടെത്തുകയും ചെയ്യുക.  


നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം തിരഞ്ഞെടുത്ത് ഓൺലൈനായി പണമടയ്ക്കുന്നതോ ക്യാഷ് ഓൺ ഡെലിവറി ചെയ്യുന്നതോ ആയി ഓർഡർ ഷെഡ്യൂൾ ചെയ്യുക.


നിങ്ങൾ തിരഞ്ഞെടുത്ത സമയത്ത് നിങ്ങളുടെ ഭക്ഷണം നിങ്ങൾക്ക് ലഭിക്കും.   


നിലവില്‍ മുംബൈ സെൻട്രൽ (ബിസിടി), ഛത്രപതി ശിവാജി ടെർമിനൽ (സിഎസ്ടി), ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ (എൻഡിഎൽഎസ്), ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷൻ (ഡിഇഎൽ), ബാംഗ്ലൂർ സിറ്റി ജങ്ഷൻ (എസ്ബിസി), ചെന്നൈ സെൻട്രൽ (MAS), കാൺപൂർ (CNB), അലഹബാദ് ജംഗ്ഷൻ (ALD), വാരണാസി (BSB), ലഖ്നൗ (LKO), Itarsi (ET), ഭോപ്പാൽ ജംഗ്ഷൻ (BPL), വിജയവാഡ (BZA) തുടങ്ങിയവയാണ് ട്രെയിനിൽ നിങ്ങൾക്ക് ഫുഡ് ബോക്സ് ഡെലിവറി ലഭിക്കുന്ന പ്രധാന സ്റ്റേഷനുകളിൽ ചിലത്. 


ഇന്ത്യൻ റെയിൽവേ ഈ സൗകര്യം വിപുലീകരിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. അധികം വൈകാതെ തന്നെ നിങ്ങൾക്ക് ഈ സൗകര്യം രാജ്യത്തെ ഒട്ടുമിക്ക സ്റ്റേഷനുകളിലും ലഭിക്കും. ട്രെയിനിലെ ഓൺലൈൻ ഫുഡ്  ഓർഡർ സംവിധാനം റെയിൽവേ യാത്രക്കാർക്കിടയിൽ ഒരു ട്രെൻഡായി മാറുമെന്ന പ്രതീക്ഷയോടെ സമീപഭാവിയിൽ കൂടുതൽ സ്റ്റേഷനുകളിലേക്ക് eCatering സേവനം എത്തിക്കാനാണ് റെയിൽവേയുടെ പദ്ധതി.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.