IRCTC: ഐആർസിടിസി വെബ്സൈറ്റ് പണിമുടക്കി! ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകാതെ യാത്രക്കാര്‍

IRCTC: ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സഹായിക്കുന്ന ഐആർസിടിസി വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും തകരാറിൽ
ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സഹായിക്കുന്ന ഐആർസിടിസി വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും തകരാറിലെന്ന് യാത്രക്കാരുടെ പരാതി. വ്യാഴാഴ്ച ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്ന് നിരവധിപ്പേർ പരാതിപ്പെട്ടു.
"അറ്റകുറ്റപ്പണികൾ കാരണം, ഇ-ടിക്കറ്റിംഗ് സേവനം ലഭ്യമാകില്ല. ദയവായി പിന്നീട് ശ്രമിക്കുക," എന്നാണ് ടിക്കറ്റ് ബുക്കിംഗിന് ശ്രമിക്കുമ്പോൾ കാണുന്നത്. 11 മണിക്ക് നോൺ എ.സി തത്കാൽ ബുക്കിങ് ആരംഭിച്ചതോടെ വെബ്സൈറ്റ് പൂർണമായും കിട്ടാതായി.
ടിക്കറ്റ് ബുക്ക് ചെയ്യാനായി ഐആർസിടിസി മൊബൈൽ ആപ്പ് തുറന്നാൽ മെയിന്റനൻസ് പ്രവർത്തനങ്ങൾ കാരണം ഇപ്പോൾ ടിക്കറ്റെടുക്കാൻ സാധിക്കില്ലെന്ന എറർ സന്ദേശമാണ് കാണുന്നത്. രാവിലെ പത്ത് മണിക്ക് എസി കോച്ചുകളിലേക്കുള്ള തത്കാൽ ബുക്കിങ് ആരംഭിച്ചപ്പോഴാണ് പലരും പ്രശ്നം ശ്രദ്ധിച്ചത്.
വെബ്സൈറ്റുകളുടെ തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഡൗൺഡിറ്റക്ടർ എന്ന വെബ്സൈറ്റിലും ഐആർസിടിസി വെബ്സൈറ്റിനെക്കുറിച്ചുള്ള റിപ്പോർട്ടുകളുടെ എണ്ണത്തിൽ വർദ്ധനവ് കാണിക്കുന്നു. അറ്റകുറ്റപ്പണികള്‍ മൂലമാണ് പ്രവര്‍ത്തനരഹിതമായതെന്ന് ഐആര്‍സിടിസി സൈറ്റില്‍ പറഞ്ഞിട്ടുണ്ടെങ്കിലും എപ്പോള്‍ പരിഹരിക്കപ്പെടുമെന്ന് വ്യക്തമല്ല.
ഡിസംബറിൽ ഇത് രണ്ടാം തവണയാണ് ഐആർസിടിസി പോർട്ടലിന് തടസ്സം നേരിടുന്നത്. ഇത് സ്ഥിരം ഉപയോക്താക്കൾക്കിടയിൽ ആശങ്ക ഉയർത്തുന്നുണ്ട്. ടിക്കറ്റ് റദ്ദാക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് കസ്റ്റമർ കെയറിലേക്ക് വിളിക്കുകയോ ടിക്കറ്റ് ഡെപ്പോസിറ്റ് രസീതിനായി (ടിഡിആർ) ടിക്കറ്റ് വിശദാംശങ്ങൾ ഇമെയിൽ ചെയ്യുകയോ ചെയ്യാമെന്ന് ഐആർസിടിസി നിർദ്ദേശിച്ചു.
കസ്റ്റമർ കെയർ നമ്പറുകൾ: 14646, 08044647999, 08035734999
ഇമെയിൽ: etickets@irctc.co.in
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.