TRAI: ഡാറ്റ വേണ്ട; വോയിസ് കോളിനും എസ്എംഎസിനും മാത്രം റീച്ചാർജ് പ്ലാൻ; നിർദ്ദേശവുമായി ട്രായ്

ഇന്ന് ഇന്റർനെറ്റ് ഡാറ്റ മിക്കവരും ഉപയോ​ഗിക്കാറില്ല. അതുകൊണ്ട് തന്നെ റീച്ചാർജ് ചെയ്യുമ്പോൾ അവർക്ക് അനാവശ്യ ചെലവാണിത്.  

Written by - Zee Malayalam News Desk | Last Updated : Dec 25, 2024, 03:28 PM IST
  • ഫീച്ചർ ഫോൺ ഉപയോ​ഗിക്കുന്നവരിൽ പലരും ഇൻർനെറ്റ് ഡാറ്റ ഉപയോ​ഗിക്കാറില്ല.
  • എന്നാൽ ഡാറ്റയ്ക്ക് കൂടിയുള്ള പണം നൽകിയാണ് എല്ലാവരും റീച്ചാർജ് ചെയ്യുന്നത്.
  • ആവശ്യമില്ലാത്ത സേവനത്തിനാണ് ഉപഭോക്താക്കൾ പലപ്പോഴും പണം നൽകുന്നത്.
TRAI: ഡാറ്റ വേണ്ട; വോയിസ് കോളിനും എസ്എംഎസിനും മാത്രം റീച്ചാർജ് പ്ലാൻ; നിർദ്ദേശവുമായി ട്രായ്

വോയിസ് കോളുകൾക്കും എസ്.എം.എസിനും മാത്രമായി റീച്ചാർജ് പ്ലാൻ ഒരുക്കണമെന്ന് ടെലികോം കമ്പനികളോട് നിർദേശിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഫീച്ചർ ഫോൺ ഉപയോ​ഗിക്കുന്നവരിൽ പലരും ഇൻർനെറ്റ് ഡാറ്റ ഉപയോ​ഗിക്കാറില്ല. എന്നാൽ ഡാറ്റയ്ക്ക് കൂടിയുള്ള പണം നൽകിയാണ് എല്ലാവരും റീച്ചാർജ് ചെയ്യുന്നത്. ആവശ്യമില്ലാത്ത സേവനത്തിനാണ് ഉപഭോക്താക്കൾ പലപ്പോഴും പണം നൽകുന്നത്. അതിനാൽ ഉപഭോക്താക്കൾക്ക് ആവശ്യമുള്ള സേവനത്തിന് മാത്രമായി റീച്ചാർജ് സൗകര്യമൊരുക്കാനാണ് ട്രായ് നിർദേശിക്കുന്നത്.

ഒരു സ്പെഷ്യൽ താരിഫ് വൗച്ചറെങ്കിലും വോയിസ്, എസ്.എം.എസ്. സേവനത്തിന് മാത്രമായി പുറത്തിറക്കണമെന്ന നിർദേശവുമായി 2012-ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ നിയന്ത്രണ ചട്ടങ്ങൾ ഭേദഗതി ചെയ്ത് ട്രായ് ഉത്തരവായി.

Also Read: Sexual Assualt: ചെന്നൈ അണ്ണാ സർവകലാശാലയിൽ വിദ്യാർഥിനിയെ കൂട്ടബലാൽസംഗം ചെയ്തു

 

രാജ്യത്ത് ഇപ്പോഴും 15 കോടി മൊബൈൽ വരിക്കാർ 2 ജി കണക്ഷൻ ഉപയോഗിക്കുന്നുണ്ട്. ഇവർ ഇന്റർനെറ്റ് ‍ഡാറ്റ ഉപയോഗിക്കുന്നില്ല. എന്നാൽ റീച്ചാർജ് പ്ലാനിൽ ഡാറ്റയ്ക്കുള്ള പണം കൂടി ഉൾപ്പെടുന്നതിനാൽ അധികം തുക നൽകേണ്ടിവരുന്നതായി ട്രായ് നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. ഈ സർവേയുടെ അടിസ്ഥാനത്തിലാണ് പുതിയ ഭേദഗതി. ഇത് പ്രകാരം ടെലികോം കമ്പനികൾ നിലവിലുള്ള റീച്ചാർജ് വൗച്ചറുകൾക്കൊപ്പം കോളുകൾക്കും എസ്.എം.എസുകൾക്കും മാത്രമായൊരു റീച്ചാർജ് പ്ലാൻ കൂടി നൽകണം. പരമാവധി 365 ദിവസം വരെ വാലിഡിറ്റി ഉൾപ്പെടുത്താനും നിർദേശമുണ്ട്.

ഇന്റർനെറ്റ് അധികം ഉപയോഗിക്കാത്ത പ്രായമായവർക്കും ഗ്രാമീണ മേഖലയിലുള്ളവർക്കും ഇരട്ട സിം ഉപയോഗിക്കുന്നവർക്കും ഈ നിർദേശം ഗുണകരമാകും. കൂടാതെ സ്പെഷ്യൽ താരിഫ് വൗച്ചറുകളുടെയും കോംബോ വൗച്ചറുകളുടെയും കാലാവധി 90 ദിവസമെന്നത് 365 ദിവസമാക്കി ഉയർത്താനും അനുമതി നൽകി. ഒപ്പം ടോപ്പപ്പ് ചെയ്യുന്നതിനായി 10 രൂപയുടെ ഗുണിതങ്ങൾ വേണമെന്ന നിബന്ധനയും ഒഴിവാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News