IRCTC Update: ട്രെയിൻ യാത്ര ഇഷ്ടപ്പെടുന്നവരും അത് ആസ്വദിക്കുന്നവരും ഏറെയാണ്‌. അതുകൂടാതെ, രാജ്യത്തെ പ്രധാന ഗതാഗത മാര്‍ഗ്ഗമായ റെയിൽവേയെയാണ് ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും ദീര്‍ഘ യാത്രയ്ക്ക് ആശ്രയിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ദിനംപ്രതി ലക്ഷക്കണക്കിന്‌ ആളുകളാണ് ഇന്ത്യന്‍ റെയില്‍വേയുടെ സേവനം പ്രയോജനപ്പെടുത്തുന്നത്.  അതിനാലാണ് റെയിൽ ഇന്ത്യയുടെ ജീവനാഡി എന്ന് അറിയപ്പെടുന്നത്. 


Also Read:  Food Poisoning Karnataka: ഹോസ്റ്റൽ ഭക്ഷണം കഴിച്ച് 137 മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം, നിരവധി പേര്‍ ആശുപത്രിയിൽ 


ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ മാറ്റത്തിന്‍റെ പാതയിലാണ്. ട്രെയിൻ യാത്രക്കാർക്ക് ഏറ്റവും ഉപകാരപ്പെടുന്നതും  മികച്ചതുമായ സേവനങ്ങള്‍ നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ കൂടുതല്‍ ശ്രദ്ധ നല്‍കുന്നു.  സമയാസമയങ്ങളില്‍ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ റെയില്‍വേ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. 


Also Read:  Financial Planning: സാമ്പത്തിക ആസൂത്രണം ഭാവി സുരക്ഷിതമാക്കും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ


ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സൗകര്യം, ട്രെയിനില്‍ ലഭിക്കുന്ന മറ്റ് സൗകര്യങ്ങള്‍ തുടങ്ങി ചെറിയ കാര്യങ്ങളില്‍ പോലും അധികൃതരുടെ ശ്രദ്ധ പതിയുന്നുണ്ട് എന്നതാണ് അടുത്തിടെയായി റെയില്‍വേ നടത്തുന്ന പരിഷ്ക്കാരങ്ങള്‍ തെളിയിയ്ക്കുന്നത്. 
 
എന്നാല്‍, ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ ഏറെ ആകര്‍ഷകമായ ഒരു പരിഷ്കാരം നടപ്പാക്കിയിരിയ്ക്കുകയാണ്. നിങ്ങൾ സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്ന വ്യക്തിയാണ് എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കും. കാരണം, നിങ്ങളുടെ യാത്ര കൂടുതൽ സുഖകരമാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ചില മാറ്റങ്ങള്‍ വരുത്തിയിരിയ്ക്കുകയാണ്. 


അതായത്,  ദീര്‍ഘദൂര ട്രെയിന്‍ യാത്രയില്‍ നമ്മെ ഏറെ ആകുലപ്പെടുത്തുന്ന ഒന്നാണ് ഭക്ഷണം സംബന്ധിക്കുന്ന പ്രശ്നങ്ങള്‍. ശുദ്ധമായതും വൃത്തിയായി തയ്യാറാക്കിയതുമായ ഭക്ഷണം ലഭിക്കുക എന്നത് ഏതൊരു യാത്രക്കാരനും ആഗ്രഹിക്കും. ആ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിയ്ക്കുകയാണ്    IRCTC ഇപ്പോള്‍. അതായത്, ഐആർസിടിസി വാട്‌സ്ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്യാൻ യാത്രക്കാരെ അനുവദിക്കുന്നു. ഇതിനോടകം ചെറിയതോതില്‍ നടപ്പാക്കിയിരിയ്ക്കുന്ന ഈ സംവിധാനം ഇനി മുതല്‍ കൂടുതല്‍ ട്രെയിനുകളില്‍ ഏര്‍പ്പെടുത്തുമെന്ന്  റെയിൽവേ അധികൃതർ അറിയിച്ചു. 


അതായത്, ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം അവരുടെ സീറ്റില്‍ ലഭിക്കും.   
ഉപഭോക്താക്കൾക്ക് സ്നാക്ക്സ്, ജ്യൂസ്, ബിരിയാണി, ഊണ്, കേക്ക്, ബർഗർ, പിസ തുടങ്ങി ഇഷ്ടപ്പെട്ട വിഭവങ്ങള്‍ അവരുടെ ഇരിപ്പിടങ്ങളില്‍ ലഭിക്കും...!!


E-ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന റെയിൽവേ യാത്രക്കാർക്ക്  വാട്ട്‌സ്ആപ്പ് വഴി ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്യാം. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) ലിമിറ്റഡ് www.ecatering.irctc.co.in എന്ന പ്രത്യേക വെബ്‌സൈറ്റിലൂടെയും 'ഫുഡ് ഓൺ ട്രാക്ക്' എന്ന ഇ-കാറ്ററിംഗ് ആപ്പിലൂടെയും ഇ-കാറ്ററിംഗ് സേവനങ്ങൾ ആരംഭിച്ചിരിയ്ക്കുന്നത്.  


ടു-വേ കമ്മ്യൂണിക്കേഷൻ സംവിധാനത്തിൽ +91-8750001323 എന്ന വാട്ട്‌സ്ആപ്പ് നമ്പർ വഴി യാത്രക്കാർക്ക് ഭക്ഷണം ഓർഡർ ചെയ്യാം. "ഒരു യാത്രക്കാരൻ ട്രെയിൻ നമ്പർ ടൈപ്പ് ചെയ്താൽ, സ്റ്റേഷൻ തിരിച്ചുള്ള സേവനങ്ങൾ പ്രദർശിപ്പിക്കും, അതനുസരിച്ച് യാത്രക്കാർക്ക് ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്യാവുന്നതാണ്," IRCTC അധികൃതർ പറഞ്ഞു.
 
നിലവില്‍ തിരഞ്ഞെടുത്ത ട്രെയിനുകളിലാണ് ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നത്. ഫീഡ്‌ബാക്കിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ ട്രെയിനുകളിലേക്ക് ഇ-കാറ്ററിംഗ് സൗകര്യം വ്യാപിപ്പിക്കുമെന്ന് സൗത്ത് സെൻട്രൽ റെയിൽവേ (എസ്‌സിആർ) ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സി.എച്ച്. രാകേഷ് പറഞ്ഞു. 


 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.