Imran Khan Arrest: ഇമ്രാന്‍ ഖാന് ജാമ്യം നൽകി ഇസ്ലാമാബാദ് ഹൈക്കോടതി
Islamabad High Court granted bail to Imran Khan: പാകിസ്താനിലുടനീളം ഇമ്രാനെ ജാമ്യത്തില്‍ വിട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ അനുയായികള്‍ ആഹ്ളാദപ്രകടനം നടത്തി.
ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത പാകിസ്താന്‍റെ മുൻ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന് ജാമ്യം അനുവദിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി. രണ്ടാഴ്ച്ചത്തേക്കാണ് ജാമ്യം അനുവധിച്ചിരിക്കുന്നത്. അഴിമതിക്കേസിന്റെ പേരിലായിരുന്നു ഇമ്രാനെ അറസ്റ്റ ചെയ്തത്. അദ്ദേഹത്തിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഉടന്‍ മോചിപ്പിക്കണമെന്ന് നിര്‍ദേശിച്ച സുപ്രീംകോടതി ഇമ്രാനോട് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു.
അല്‍ ഖാദിര്‍ ട്രസ്റ്റ് കേസില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍എബി) ഇമ്രാനെ അറസ്റ്റ് ചെയ്തത്. ഇസ്ലാമാബാദ് ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ എത്തിയ ഇമ്രാനെ ബലപ്രയോഗത്തിലൂടെയായിരുന്നു എന്‍എബി അറസ്റ്റ് ചെയ്തത്. കോടതിയില്‍ കയറി അറസ്റ്റ് ചെയ്ത നടപടിയില്‍ രോഷം പ്രകടിപ്പിക്കുകയും. രജിസ്ട്രാറുടെ അനുമതിയില്ലാതെ കോടതിയില്‍ നിന്ന് ആരേയും അറസ്റ്റ് ചെയ്യാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
ALSO READ: നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരരെ സജ്ജമാക്കി പാകിസ്താൻ സൈന്യം; മുന്നറിയിപ്പുമായി ഇന്റലിജൻസ്
ഇതിനു പിന്നാലെയാണ് ഇന്ന് ഹൈക്കോടതില്‍ ഹാജരാകാന്‍ ഇമ്രാനോട് ആവശ്യപ്പെട്ടത്. ഇസ്ലാമാബാദ് ഹൈക്കോടതിയിൽ വലിയ സുരക്ഷാ സന്നാഹത്തോടെയാണ് വെള്ളിയാഴ്ച ഇമ്രാനെ എത്തിച്ചത്. വാദം കേൾക്കുന്നത് സുരക്ഷാ കാരണങ്ങളാല്‍ രണ്ട് മണിക്കൂറോളം വൈകുകയും ചെയ്തിരുന്നു. പാകിസ്താനിലുടനീളം ഇമ്രാനെ ജാമ്യത്തില്‍ വിട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ അനുയായികള്‍ വലിയ ആഹ്ളാദപ്രകടനമാണ് നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...