Terrorists: നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരരെ സജ്ജമാക്കി പാകിസ്താൻ സൈന്യം; മുന്നറിയിപ്പുമായി ഇന്റലിജൻസ്

Pakistan army sets Terrorists along LoC: ഈ മാസം 23, 24 തീയതികളിൽ കശ്മീരിൽ ജി 20 ഉച്ചകോടി നടക്കാനിരിക്കെ ഇന്ത്യൻ സൈന്യം അതീവ ജാഗ്രതയിലാണ്. 

Written by - Zee Malayalam News Desk | Last Updated : May 12, 2023, 05:48 PM IST
  • നിയന്ത്രണ രേഖയ്ക്ക് സമീപം ഇതിന് വേണ്ടി ലോഞ്ച് പാഡുകള്‍ സജീവമായിട്ടുണ്ട്.
  • പാകിസ്താന്‍ സൈന്യവും ഭീകരരും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ സൈന്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
  • ജി 20 ഉച്ചകോടി മീറ്റിംഗ് അലങ്കോലമാക്കാന്‍ പാകിസ്താനിലെ ഭീകര ഗ്രൂപ്പുകള്‍ ശ്രമിക്കാന്‍ സാധ്യതയുണ്ട്.
Terrorists: നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരരെ സജ്ജമാക്കി പാകിസ്താൻ സൈന്യം; മുന്നറിയിപ്പുമായി ഇന്റലിജൻസ്

ന്യൂഡൽഹി: നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്താൻ സൈന്യം നിരവധി ഭീകരരെ സജ്ജമാക്കിയിട്ടുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ്. യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ഇതിന് വേണ്ടി ലോഞ്ച് പാഡുകൾ സജീവമായിട്ടുണ്ട്. ഇവർ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാൻ തക്കം പാർത്തിരിക്കുകയാണെന്നും ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു. 

നീലം വാലി, ലീപ വാലി, ഝെലം വാലി എന്നിവിടങ്ങളിലുള്ള ലോഞ്ച് പാഡുകളിലേയ്ക്ക് ഭീകരർ അവരുടെ ക്യാമ്പുകളിൽ നിന്ന് എത്തിയിട്ടുള്ളതായി ഇന്റലിജൻസ് ഏജൻസികൾക്ക് വിവരം ലഭിച്ചു. 10 മുതൽ 20 ഭീകരർ വരെ ഇവിടങ്ങളിലുള്ള ലോഞ്ച് പാഡുകളിൽ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറാൻ തയ്യാറെടുക്കുന്നുണ്ട്. ഇവർക്ക് പാകിസ്താൻ സൈന്യം എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും ഇന്റലിജൻസ് അറിയിച്ചു. 

ALSO READ: ബിഎസ്എഫ് ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് 2023; അവസാന തിയതി ഇന്ന്, അപേക്ഷ സമർപ്പിക്കേണ്ടതിങ്ങനെ

ഇന്ത്യയുടെ അതിർത്തിയോട് ചേർന്ന് പാകിസ്താൻ സൈന്യവും ഭീകരരും നടത്തുന്ന പ്രവർത്തനങ്ങൾ ഇന്ത്യൻ സൈന്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. മെയ് 23 - 24 തീയതികളിൽ കശ്മീർ താഴ്വരയിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടി മീറ്റിംഗ് അലങ്കോലമാക്കാൻ പാകിസ്താനിലെ ഭീകര ഗ്രൂപ്പുകൾ ശ്രമിക്കാൻ സാധ്യതയുണ്ട്. അതിർത്തികളിൽ പാകിസ്താൻ സൈന്യം ഇതിന് ആവശ്യമായ സഹായങ്ങൾ ഭീകരർക്ക് നൽകുന്നുണ്ടെന്നും ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു. 

അടുത്തിടെ, കശ്മീരിൽ ജി 20 യോഗം കൂടുന്നതിനെതിരെ പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ രംഗത്തെത്തിയിരുന്നു. വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ജി 20 ഉച്ചകോടി നടത്തുന്നതിനെതിരെ ഭീഷണിയുടെ സ്വരത്തിലാണ് ബിലാവൽ ഭൂട്ടോ സംസാരിച്ചത്. സമയമാകുമ്പോൾ മറുപടി നൽകും എന്നാണ് ബിലാവൽ പറഞ്ഞത്. ഇതോടെ പാകിസ്താന്റെ നയം വ്യക്തമായി കഴിഞ്ഞു. ജി 20 ഉച്ചകോടി നടക്കാനിരിക്കെ കശ്മീർ താഴ്വരയിൽ അശാന്തി പരത്താൻ ഭീകരർ നിരന്തരമായി ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാ​ഗമായി സമീപ കാലത്ത് കശ്മീരിലെ രജൗരിയിൽ ഉൾപ്പെടെ സൈന്യവും ഭീകരരും തമ്മിൽ വലിയ ഏറ്റുമുട്ടലുകളാണ് ഉണ്ടായത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News