ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് (ISIS) സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യയിലെ യുവാക്കളെ ലക്ഷ്യമിടുന്നതായി എൻഐഎയുടെ മുന്നറിയിപ്പ്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നീ സമൂഹമാധ്യമങ്ങൾ വഴിയാണ് ഐഎസ് ഭീകരർ (Terrorist) ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഐഎസിനോട് താല്‍പര്യം പ്രകടിപ്പിക്കുന്നവരെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നും എന്‍ഐഎ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഓണ്‍ലൈനിലൂടെയുള്ള ഐഎസ് പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍ 011-24368800  നമ്പരില്‍ ബന്ധപ്പെട്ടാനും എന്‍ഐഎ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ALSO READ: ISIS നേതാവിനെ വധിച്ചതായി ഫ്രാൻസ്; ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിലെ മറ്റൊരു വിജയമെന്ന് Emmanuel Macron


ഓൺലൈൻ വഴി ഭീകരവാദ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ആളുകളെ റിക്രൂട്ട് ചെയ്യുന്നതുമായും ബന്ധപ്പെട്ട് 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് എന്‍ഐഎ അറിയിച്ചു. വിവിധ കേസുകളിലായി 168 പേര്‍ അറസ്റ്റിലായി. ഈ വര്‍ഷം ജൂണിലാണ് അവസാനമായി കേസ് രജിസ്റ്റര്‍ ചെയ്തത്. 31 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 27 പ്രതികളെ ശിക്ഷിച്ചതായും എൻഐഎ (NIA) വ്യക്തമാക്കി.


ആഗോള ഭീകര സംഘടനയായ ഐഎസ് പ്രധാനമായും ഇന്ത്യയിലെ യുവാക്കളെയാണ് ലക്ഷ്യമിടുന്നതെന്ന് എൻഐഎ പറഞ്ഞു. ഓൺലൈനിൽ പ്രചാരണങ്ങൾ ശക്തമാക്കി ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് എൻഐഎ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.


ALSO READ: ISIS Attack in Iraq: ഇറാഖിൽ ഐഎസ് ഭീകരാക്രമണത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ കൊല്ലപ്പെട്ടു


ഭീകരവാദത്തിലേക്ക് ആഭിമുഖ്യം കാണിക്കുന്ന യുവാക്കളെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് വിദേശത്തുള്ള ഐഎസ് വക്താക്കളുമായി ആശയവിനിമയം നടത്താൻ പ്രേരിപ്പിക്കുന്നു. ഇവർ ചാരന്മാരണോയെന്നും പരിശോധിക്കും. തുടർന്ന് പ്രാദേശിക ഭാഷയിലേക്ക് ഐഎസ് പാഠങ്ങളുടെ വിവർത്തനം, മൊഡ്യൂൾ തയ്യാറാക്കൽ, ആയുധങ്ങളും വെടിമരുന്ന് ശേഖരണവും, ഐഇഡികൾ തയ്യാറാക്കൽ, ഭീകര ഫണ്ടിംഗ്, ആക്രമണങ്ങൾ എന്നിവയ്ക്കായി യുവാക്കളെ ഉപയോ​ഗിക്കുമെന്നും എൻഐഎ വ്യക്തമാക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.