Train യാത്രയ്ക്ക് Corona Negative Report ആവശ്യമാണോ? Indian Railwayയുടെ മറുപടി
രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായതോടെ ജനങ്ങളില്‍ ആശങ്കയാണ്, കോവിഡ് രണ്ടാം തരംഗം കരുത്താര്‍ജ്ജിച്ചതോടെ രാജ്യത്ത് വീണ്ടും Lockdown പ്രഖ്യാപിക്കപ്പെടുമോ എന്ന ചിന്തയും ആളുകളില്‍ ഉടലെടുത്തിട്ടുണ്ട്....
New Delhi: രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായതോടെ ജനങ്ങളില്‍ ആശങ്കയാണ്, കോവിഡ് രണ്ടാം തരംഗം കരുത്താര്‍ജ്ജിച്ചതോടെ രാജ്യത്ത് വീണ്ടും Lockdown പ്രഖ്യാപിക്കപ്പെടുമോ എന്ന ചിന്തയും ആളുകളില്‍ ഉടലെടുത്തിട്ടുണ്ട്....
കോവിഡ് വ്യാപിച്ചതോടെ അന്യ സംസ്ഥാന തൊഴിലാളികള്‍ പലായനം ആരംഭിച്ചിരിക്കുകയാണ്. ഈയൊരു പ്രത്യേക സാഹചര്യത്തില്‍ ട്രെയിന്‍ യാത്രയ്ക്ക് കൊറോണ നെഗറ്റീവ് റിപ്പോർട്ട് (Corona Negative Report) ആവശ്യമാണോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ഏറ്റവും വലിയ ചോദ്യം.
ചില സംസ്ഥാനങ്ങളിൽ പ്രവേശിക്കാന്‍ നെഗറ്റീവ് റിപ്പോർട്ട് ആവശ്യം
രാജ്യത്ത് കൊറോണ വ്യാപനം ക്രമാതീതമായി വർദ്ധിക്കുകയാണ് എങ്കിലും നിലവിലെ സാഹചര്യത്തില്‍
ഇത് റെയിൽവേയുടെ സേവനങ്ങളെ ബാധിക്കില്ലെന്ന് ഇന്ത്യൻ റെയിൽവേ (Indian Railway) വ്യക്തമാക്കി. കൂടാതെ, ട്രെയിന്‍ യാത്രയ്ക്ക് കോവിഡ് -19 നെഗറ്റീവ് സർട്ടിഫിക്കറ്റിന്‍റെ (Corona Negative Report) ആവശ്യമില്ല. എന്നാല്‍, ചില സംസ്ഥാന ങ്ങളില്‍ പ്രവേശിക്കാന്‍ കോവിഡ് -19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. എന്നാല്‍, ട്രെയിനില്‍ കയറാനും യാത്ര ചെയ്യാനും കോവിഡ് -19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല.
ട്രെയിൻ സര്‍വീസ് നിലവില്‍ നിര്‍ത്തലാക്കാന്‍ പദ്ധതിയില്ല
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലും ട്രെയിന്‍ സര്‍വീസ് നിര്‍ത്തലാക്കാനോ, ട്രെയിനുകളുടെ എണ്ണം കുറയ്ക്കാനോ പദ്ധതിയില്ലെന്ന് റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ സുനിത് ശർമ പറഞ്ഞു. ട്രെയിനിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിന് സാധിക്കും. യാതൊരു പ്രശ്നവും ഉണ്ടാകില്ല. അതേസമയം, കുടിയേറ്റ തൊഴിലാളികളുടെ പലായനം മൂലം ട്രെയിനുകളില്‍ തിരക്ക് വര്‍ദ്ധിക്കുകയാണെങ്കില്‍ ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിച്ച് അതിന് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഇതിനോടകം തന്നെ ട്രെയിനുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതിനാല്‍ പരിഭ്രാന്തരാക്കേണ്ട ആവശ്യമില്ല, അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...