ന്യൂ ഡൽഹി :  രാജ്യതലസ്ഥാനത്ത് ഇസ്രായേൽ എംബസിയുടെ കോൺസുലേറ്റ് കെട്ടിടത്തിന് സമീപം സ്ഫോടനം. ഇക്കാര്യം എംബസി അധികൃതർ സ്ഥിരീകരിക്കുകയും ചെയ്തു. കോൺസുലേറ്റിന് സമീപം വൈകിട്ട് 5.08 ഓടെ സ്ഫോടനം നടന്നതായിട്ടാണ് ഇസ്രായേൽ എംബസി അറിയിക്കുന്നത്. ഡൽഹി പോലീസിന്റെ സുരക്ഷ സംഘം പരിശോധനയും അന്വേഷണവും നടത്തുകയാണ് എംബസിയുടെ വക്താവ് അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ചാണക്യപുരിയിൽ സ്ഥിതി ചെയ്യുന്ന എംബസിക്ക് സമീപം സ്ഫോടനമുണ്ടായതായി ഡൽഹി പോലീസിന് ഫോൺ സന്ദേശം ലഭിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം സംഭവ സ്ഥലത്ത് സ്ഫോടന നടന്നതിന്റെ സൂചനയൊന്നും ലഭിച്ചില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. സ്ഫോടനം നടന്നതായി ഡൽഹി ഫയർ സർവീസിനും വൈകിട്ട് ആറ് മണിയോടെ ഫോൺ സന്ദേശം ലഭിച്ചിരുന്നു.


ALSO READ : Merchant Ship Attack: അറബിക്കടലിൽ കപ്പലുകൾക്കു നേരെ ഡ്രോൺ ആക്രമണം; 3 പടക്കപ്പലുകൾ വിന്യസിച്ച് ഇന്ത്യ


അഞ്ച് മണി കഴിഞ്ഞ് ഏതാനും മിനിറ്റുകൾക്ക് ശേഷമാണ് സ്ഫോടനം ഉണ്ടായത്. എംബസിക്ക് വളരെ അടുത്താണ് സ്ഫോടനം സംഭവിച്ചിരിക്കുന്നത്. എംബസിയിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണ്. തങ്ങളുടെ സുരക്ഷ ജീവനക്കാർ ഡൽഹി പോലീസിനൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ഇന്ത്യയിലെ ഇസ്രായേലിന്റെ ഡെപ്യൂട്ടി അംബാസ്സഡോർ ഒഹാദ് നകാശ്  കയ്നാർ പറഞ്ഞു.


അതേസമയം സ്ഫോടനം നടന്നതിന് സൂചനയൊന്നും ലഭിച്ചട്ടില്ലയെന്നാണ് ഡൽഹി ഫയർ സർവീസ് ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞിരിക്കുന്നത്. സംഭവ സ്ഥലത്ത് ഡൽഹി പോലീസിന്റെ പ്രത്യേക ക്രൈം യൂണിറ്റ്, ഫോറെൻസിക് സംഘവും പരിശോധന നടത്തുകയാണ്. 


ഏകദേശം അഞ്ച് മണിയോടെ പൊട്ടിത്തെറിക്കുന്ന വലിയ ശബ്ദം കേട്ടതായിട്ടാണ് ഇസ്രായേൽ എംബസി സുരക്ഷ ജീവനക്കാരൻ പറഞ്ഞിരിക്കുന്നത്. വാഹനത്തിന്റെ ടയർ പൊട്ടിത്തെറിക്കും വിധത്തിലുള്ള ശബ്ദമാണ് കേട്ടത്. സമീപത്തുള്ള മരത്തിന്റെ ഒരു ഭാഗത്ത് നിന്നും പുക ഉയരുന്നതായിട്ടാണ് സുരക്ഷ ജീവനക്കാരൻ അറിയിച്ചിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.