Gisat 2021 Launching: ഐ.എസ്.ആർ.ഒയുടെ 2021-ലെ ആദ്യ വിക്ഷേപണം, ആഗസ്റ്റ് 12-ന് ജിസാറ്റ്-1 ഭ്രമണ പഥത്തിലെത്തും
2021 മാർച്ചിലും ലോഞ്ചിങ്ങ് നിശ്ചയിച്ചിരുന്നെങ്കിലും സാറ്റലൈറ്റിനുണ്ടായ സാങ്കേതിക തകരാർ മൂലം ഇത് മാറ്റി.
ചെന്നൈ: ഐ.എസ്.ആർ.ഒയുടെ 2021-ലെ ആദ്യ ലോഞ്ചിങ്ങ് ആഗസ്റ്റ് 12-ന് നടക്കും. ഭൂമി പര്യവേഷണ സാറ്റലൈറ്റായ ജിസാറ്റ് ആണ് ജി.എസ്.എൽ.വി F10 ലൂടെ ഭ്രമണ പഥത്തിലെത്തിക്കുന്നത്. ജി.എസ്.എൽ.വിയുടേത് ഇത് 14ാമത് ലോഞ്ചിങ്ങ് മിഷനാണ്. രാജ്യത്തിൻറെ ആദ്യത്തെ ജിയോ ഇമേജിങ്ങ് സാറ്റലൈറ്റാണ് ജിസാറ്റ്-1.
ഭൂമിയിലും,ആകാശത്തും ഒരേ പോലെ നിരീക്ഷണത്തിന് സാധിക്കുന്ന സാറ്റലൈറ്റാണ് ജിസാറ്റ്. കഴിഞ്ഞ വർഷം മാർച്ച് 5-നായിരുന്നു ജിസാറ്റിൻറെ ലോഞ്ചിങ്ങ് നിശ്ചയിച്ചിരുന്നത് പിന്നീട് കോവിഡ് മൂലമുണ്ടായ പ്രതിസന്ധികളിൽ ലോഞ്ചിങ്ങ് നീളുകയായിരുന്നു.പിന്നീട് 2021 മാർച്ചിലും ലോഞ്ചിങ്ങ് നിശ്ചയിച്ചിരുന്നെങ്കിലും സാറ്റലൈറ്റിനുണ്ടായ സാങ്കേതിക തകരാർ മൂലം ഇത് മാറ്റി.
പുലർച്ചെ 5.43നായിരിക്കും സാറ്റലൈറ്റ് വിക്ഷേപിക്കുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥ അനുകൂലമല്ലെങ്കിൽ ഒരു പക്ഷെ ഇത് നീട്ടിയേക്കാം. ശ്രീഹരിക്കോട്ടയിലെ ലോഞ്ച് പാഡായിരിക്കും ലോഞ്ചിങ്ങിന് തിരഞ്ഞെടുക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...